റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. സൗദി അറേബ്യയിലെ വിശേഷ ദിവസങ്ങള്‍, പൊതു അവധി എന്നിവ ഉള്‍പ്പെടുത്തിയ കലണ്ടറാണ് പ്രകാശനം ചെയ്തത്. മലാസിലെ ചെറീസ് റെസ്‌റ്റോറന്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കരിം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അലി ആലുവ ഉദ്ഘാടനം ചെയ്തു. അഡ്‌വൈസറി ബോര്‍ഡ് അംഗം റിയാസ് മുഹമ്മദ് അലി പറവൂര്‍ കലണ്ടറിന്റെ പ്രകാശന നിര്‍വ്വഹിച്ചു.
ഭാരവാഹികളായ ജിബിന്‍ സമദ് കൊച്ചിന്‍, അഡ്വ. അജിത് ഖാന്‍, ആഷിഖ് കൊച്ചിന്‍, അംജദ് അലി പറമ്പയം, അജ്‌നാസ് ബാവു, ജലീല്‍ കൊച്ചിന്‍, ജസീര്‍ കോതമംഗലം, സെയ്ദ് അബ്ദുല്‍ ഖാദര്‍, നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, എം സാലി ആലുവ, ബാബു പറവൂര്‍, നിഷാദ് ചെറുപിള്ളി, ഗോപകുമാര്‍ പിറവം, ഷാജി കൊച്ചിന്‍, അഷറഫ് മുവ്വാറ്റുപുഴ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ട്രഷറര്‍ ഡോമിനിക് സാവിയോ നന്ദിയും പറഞ്ഞു. പ്രമുഖ കാഥികന്‍ അഹമ്മദ് കുട്ടി മാവണ്ടിയൂറിന്റെ നേതൃത്വത്തില്‍ മലബാര്‍ കിസ്സ കഥാപ്രസംഗവും അവതരിപ്പിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.