റിയാദ്: എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അബ്ദിയ ഷഫീനയുടെ നോവല്‍ ‘ജിബ്രീലിന്റെ മകള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കൂഴൂര്‍ വിത്സന്‍ മാധ്യമ പ്രവര്‍ത്തക തന്‌സി ഹാഷിറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. പെണ്‍ പോരാട്ടത്തിന്റെ അതിജീവനത്തിന്റെ കഥപറയുന്ന മാറുന്ന ലോകത്തെ പുതിയ കാഴ്ചകളാണ് നോവലിന്റെ ഇതിവൃത്തം.
ഹരിതം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഷഫീനയുടെ രണ്ടാമത് നോവലാണ് ‘ജിബ്രീലിന്റെ മകള്‍’. ഹരിതം ബുക്‌സ് എംഡി പ്രതാപന്‍ തായാട്ട്, എഴുത്തുകാരായ വെള്ളിയോടന്‍, ബഷീര്‍ തിക്കോടി, അന്‍വര്‍ഷാ പാലോട്, നാസര്‍ നാഷ്‌കോ, ഷബീര്‍ എന്നിവര്‍ പങ്കെടുത്തു പി. കെ അനില്‍കുമാര്‍ പുസ്തക പരിചയം നിര്‍വ്വഹിച്ചു. ഹമീദ് ചങ്ങരംകുളം പരിപാടികള്‍ നിയന്ത്രിച്ചു. എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.