റിയാദ്: ദൈവീകമായ കാഴ്ചപ്പാടിന്റെ സൗന്ദര്യവും ഗൗരവവും ബാധ്യതകളും കടമകളും നിറവേറ്റാന്‍ സന്നദ്ധരാവണമെന്ന് മുസ്ലീംലീഗ് സംസ്ഥാന എക്‌സക്യുട്ടീവ് അംഗം എം.എ സമദ്. ‘സര്‍ഗാത്മകത-ധാര്‍മികത-രാഷട്രീയം’ എന്ന വിഷയില്‍ റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. സ്വാര്‍ത്ഥത വിചാരിച്ച് അവനവനിലേക്ക് ഒതുങ്ങേണ്ടവരല്ല മനുഷ്യര്‍. ചില കടമകള്‍ നിര്‍വ്വഹിക്കാനുണ്ടെന്ന ബോധ്യമുണ്ടാവുകയും നിറവേറ്റപ്പെടുകയും ചെയ്യണം. അപ്പോഴാണ് ഏറ്റവും നല്ല വിശ്വാസി ആവുന്നത്. ദുരന്തങ്ങള്‍ വന്ന് ചേരുമ്പോള്‍ ചേര്‍ത്ത് പിടിക്കാന്‍ മനസ്സുണ്ടാവണം. എന്റെ സ്വപ്‌നം എന്റേത് മാത്രമാകാതെ സമൂഹത്തിന്റേത് കൂടിയാവുമ്പോഴാണ് നമ്മുടെ രാഷ്ട്രീയം സര്‍ഗാത്മകമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സാമുഹ്യ സുരക്ഷാ പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തതിനുള്ള ഉപഹാരം സമ്മാനിച്ചു. കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലം കമ്മറ്റികള്‍ക്ക് എം.എ. സമദ് ഉപഹാരം കൈമാറി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നോര്‍ക്ക അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചു. എം.എ സമദില്‍ നിന്ന് ലോഗോ ജില്ലാ കെ.എം.സി.സി സെക്രട്ടറി ഫൈസല്‍ പൂനൂര്‍ ഏറ്റുവാങ്ങി. ഡിസംബര്‍ 5, 6 തിയ്യതികളില്‍ റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ലോഗോ പ്രകാശനവും നടന്നു.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഭാരവാഹികളായ അബ്ദുറഹിമാന്‍ ഫറോക്ക്, ശമീര്‍ പറമ്പത്ത്, നജീബ് നെല്ലാംങ്കണ്ടി, നാസര്‍ മാങ്കാവ്, ജില്ലാ ഭാരവാഹികളായ റഷീദ് പടിയങ്ങല്‍, കുഞ്ഞോയി കോടമ്പുഴ, ഷൗക്കത്ത് പന്നിയങ്കര, ലത്തീഫ് മടവൂര്‍, ഫൈസല്‍ ബുറൂജ്, ഫൈസല്‍ വടകര എന്നിവര്‍ സംസാരിച്ചു.
റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മടം സ്വാഗതവും ട്രഷറര്‍ റാഷിദ് ദയ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ അബ്ദുല്‍ഗഫൂര്‍ എസ്‌റ്റേറ്റ്മുക്ക്, സഫറുള്ള കൊയിലാണ്ടി, അബ്ദുല്‍ഖാദര്‍ കാരന്തൂര്‍, മനാഫ് മണ്ണൂര്‍, മുഹമ്മദ് പേരാമ്പ്ര, പ്രമോദ് മലയമ്മ, സൈതു മീഞ്ചന്ത, ബഷീര്‍ കൊളത്തൂര്‍, ശഹീര്‍ കല്ലമ്പാറ എന്നിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.