
റിയാദ്: സംഘ്പരിവാര്‍ പ്രത്യശാസ്ത്രം നടപ്പിലാക്കാനുളള കുതന്ത്രങ്ങളാണ് ഇന്ത്യയില്‍ അശാന്തിയും ഭയവും സൃഷ്ടിക്കുന്നതെന്ന് റിയാദ് ഒഐസിസി എറണാകുളം ജില്ലാ കമ്മറ്റി. അശരണര്‍ക്കു ആശ്രയമായ കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍ അറസ്റ്റു ചെയ്തതു അപലപനീയമാണെന്നും ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു. നിയമ പാലകരെ നോക്കുകുത്തിയാക്കി ബജ്‌റംഗ്ദളിന്റെ സമ്മര്‍ദ്ധങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരാകുമ്പോള്‍ നഷ്ടപ്പെടുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന സമത്വവും സ്വാതന്ത്ര്യവുമാണ്.

ഇന്ത്യയുടെ ബഹുസ്വരത ഇല്ലാതാക്കി, മതേതര ജനാധിപത്യ മൂല്യങ്ങളെ തച്ചുടച്ചു ഹിന്ദുത്വ രാഷ്ട്രം അടിച്ചേല്‍പ്പിക്കാനുളള പരിശീലനമാണ് സംഘ്പരിവാര്‍ ശ്രമം. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള മതേതര ചേരിയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇന്ത്യന്‍ സമൂഹം തിരിച്ചറിയണമെന്നും ഒഐസിസി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





