
റിയാദ്: സൗദിയില്‍ ലോകോമോട്ടീവ് പൈലറ്റ് തസ്തികയിലേക്ക് 28,000 വനിതകള്‍ അപേക്ഷ സമര്‍പ്പിച്ചതായി അധികൃതര്‍. 30 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തെരഞ്ഞെടുക്കുന്നവര്‍ക്ക് മക്ക-മദീന ബുളളറ്റ് ട്രൈയിനില്‍ പരിശീലനത്തിന് ശേഷം നിയമനം നല്‍കും.

രാജ്യത്ത് വനിതകള്‍ക്ക് കൂടുതല്‍ മേഖലകളില്‍ തൊഴിലവസരം തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായാണ് ലോകോമോട്ടീവ് പൈലറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകരുടെ എണ്ണം അധികൃതരെ അമ്പരപ്പിച്ചു. വിദ്യാഭ്യാസ യോഗ്യതയും ഇംഗ്‌ളീഷ് ഭാഷയിലുളള പരിഞ്ജാനവും പരിശോധിച്ച് 50 ശതമാനം അപേക്ഷകരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി. ഇവരില്‍ നിന്ന് 30 വനിതകളെ കണ്ടെത്തും. ഇവര്‍ക്ക് ശമ്പളത്തോടെ ഒരു വര്‍ഷം പരിശീലനം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ മക്ക-മദീന ബുളളറ്റ് യ്രെിനില്‍ നിയമനം നല്‍കും. സൗദി അറേബ്യയില്‍ 80 സ്വദേശി പൗരന്‍മാരാണ് ലോകോമോട്ടീവ് പൈലറ്റ് തസ്തികയില്‍ ജോലി ചെയ്യുന്നത്. 50 പേരെ പുതുതായി നിയമിക്കുകയും ചെയ്യും.

സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയില്‍ വിവിധ സ്ത്രീ ശാക്തീകരണ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി തൊഴില്‍ മേഖലയില്‍ സ്ത്രീ പങ്കാളിത്തം അഞ്ച് വര്‍ഷത്തിനിടെ വര്‍ധിച്ചിട്ടുണ്ട്. വിദേശികളുടെ കുത്തകയായിരുന്ന പല തൊഴില്‍ മേഖലയിലും സ്വദേശികള്‍ ജോലി ചെയ്യുന്നത് വലിയ മാറ്റമാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






