Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

ഹാഫിസിനും ഹിജാസിനും പോള്‍ സ്റ്റാര്‍ അക്കാദമി സ്വീകരണം

റിയാദ്: ലോകം ചുറ്റാനിറങ്ങിയ മലയാളി യുവാക്കള്‍ക്ക് പോള്‍ സ്റ്റാള്‍ ഡാന്‍സ് അക്കാദമി സ്വീകരണം നല്‍കി. നൃത്തച്ചുവടുകളോടെയാണ് മഹീന്ദ്ര ഥാര്‍ ജീപ്പിലെത്തിയ മുഹമ്മദ് ഹാഫിസ്, ഹിജാസ് ഇഖ്ബാല്‍ എന്നിവരെ എതിരേറ്റത്.
ഇന്ത്യയുടെ കരുത്തും വൈവിധ്യവും നാനാത്വത്തില്‍ ഏകത്വവും ലോക ജനതക്ക് പരിചയപ്പെടുത്താനാണ് ലോക സഞ്ചാരമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ ഹാഫിസും ഹിജാസും പറഞ്ഞു. യുഎഇയില്‍ നിന്നാണ് സൗദിയിലേക്ക് എത്തിയത്.

മികച്ച പിന്തുണയും സഹകരണവുമാണ് യാത്രയിലുടനീളം ലഭിച്ചത്. ഒരു വര്‍ഷംകൊണ്ട് 50 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ് ലക്ഷ്യമെന്നും ഇവര്‍ വ്യക്തമാക്കി.
സ്വീകരണത്തിന് ഡാന്‍സ് മാസ്റ്റര്‍ വിഷ്ണു വിജയന്‍, മുരളി, മുവാന മുരളി, സ്വപ്ന, സന്തോഷ്, സോനിയ സന്തോഷ്, കുഞ്ചീസ്, രാജേഷ്, പി കെ ഷാജി, മനോഹര്‍, അരാഫത് പികെ, റാഷിദ് കൊയിലാണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top