Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

ജോര്‍ജ് തന്‍സീജെവിച് സല്‍മാന്‍ പാര്‍ക്ക് സിഇഒ

റിയാദ്: നിര്‍മാണം പുരോഗമിക്കുന്ന കിംഗ് സല്‍മാന്‍ പാര്‍ക്ക് സിഇഒ ആയി അന്താരാഷ്ട്ര രംഗത്ത് പ്രശസ്തനായ ജോര്‍ജ് തന്‍സീജെവിച്ചിനെ നിയമിച്ചു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഒരു കോടി അറുപത് ലക്ഷം ചതുരശ്ര മീറ്ററിലാണ് കിംഗ് സല്‍മാന്‍ പാര്‍ക്ക് നിര്‍മാണം പുരോഗമിക്കുന്നത്. സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്‌സ് റിസോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍, ലാസ്‌വെഗാസ് സാന്‍ഡ്‌സ് കോര്‍പറേഷര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് മാനേജിംഗ് ഡയറക്ടര്‍ തുടങ്ങി നിരവധി പദവികള്‍ ജോര്‍ജ് തന്‍സീജെവിച്ച് വഹിച്ചിട്ടുണ്ട്.

2019ല്‍ റിയാദ് സുലൈമാനിയയില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തലസ്ഥാന നഗരിയിലെ ആറു സുപ്രധാന റോഡുകള്‍, മെട്രോ ഗ്രീന്‍ ലൈനിലെ അഞ്ചു സ്‌റ്റേഷനുകള്‍, പത്തു ബസ് റ്റേഷനുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പാര്‍ക്കില്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ വേഗം എത്തിച്ചേരാം.

വ്യായാമത്തിന് ഏഴര കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത, 2500 സീറ്റുകളുളള ദേശീയ തിയേറ്റര്‍, വിവിധ സീറ്റിംഗ് കപ്പാസിറ്റിയുളള അഞ്ചു തിയേറ്ററുകള്‍, 8000 സീറ്റുകളുള്ള ഓപണ്‍ എയര്‍ തിയേറ്റര്‍, സിനിമ തിയേറ്റര്‍ കോംപ്ലക്‌സ്, സ്‌പോര്‍ട്‌സ് അക്കാദമി, റോയല്‍ ആര്‍ട്‌സ് കോംപ്ലക്‌സ്, ഏഴു മ്യൂസിയങ്ങള്‍, 40,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മള്‍ട്ടി പര്‍പസ് ഏരിയ, എട്ടര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഗോള്‍ഫ് കോര്‍ട്ട്, അര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, വാട്ടര്‍ തീം പാര്‍ക്ക്, 12,000 ഭവനങ്ങള്‍ അടങ്ങിയ കോമ്പൗണ്ട്, പതിനാറു ഹോട്ടലുകള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് കിംഗ് സല്‍മാന്‍ പാര്‍ക്കില്‍ ഒരുക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top