Sauditimesonline

INDIAN AMBASSADOR
ആക്രമണങ്ങളെ അപലപിച്ച് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍

മൈത്രി കരുനാഗപ്പള്ളി കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനം

റിയാദ്: പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പള്ളിയുടെ കുടുംബ സുരക്ഷ പദ്ധതി സി ആര്‍ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലസ് അല്മാസ് ഓാഡിറേറാറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഹ്മാന് മുനമ്പത്ത് അധ്യക്ഷത വഹിച്ചു. മൈത്രി ഉപദേശക സമിതി ചെയര്മാന്‍ ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നടത്തി.

ഒന്നര പതിറ്റാണ്ടിലേറെയായി സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തു പ്രവര്ത്തിക്കുന്ന പ്രാദേശിക കൂട്ടായ്മയാണ് മൈത്രി. മെഴുകുതിരിപോലെ ഉരുകിത്തീരാന്‍ വിധിക്കപ്പെട്ട പ്രവാസികള്‍ക്ക് മൈത്രി കുടുംബ സുരക്ഷ പദ്ധതി സഹായകരമാകുമെന്ന് സി ആര്‍ മഹേഷ് പറഞ്ഞു. ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നസീര്‍ ഖാനെ ചടങ്ങില്‍ ആദരിച്ചു. ബാലു കുട്ടന്‍, സത്താര്‍ കായംകുളം, മജീദ് മൈത്രി, ഷാനവാസ് മുനമ്പത്ത്, നാസര്‍ ലെയ്‌സ്, മുനീര്‍ തണ്ടാശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

കരുനാഗപ്പള്ളിയിലെ ആറ് നിര്‍ദ്ധന കുടുംബാംഗങ്ങള്‍ക്കുള്ള ചികിത്സാ സഹായം ചടങ്ങില് ജീവകാരുണ്യ കണ്വീനര് മജീദ് മൈത്രി എം.എല്.എക്ക് കൈമാറി. എം.എല്‍.എയുടെ അഭ്യര്ത്ഥന പ്രകാരം നിര്‍ദ്ധനനായ യുവാവിന് ഇലട്രിക് വീല് ചെയറും മൈത്രി സ്‌പോണ്‌സര് ചെയ്തു. മൈത്രിയുടെ കലണ്ടര്‍ പ്രകാശനവും എം.എല്.എ നിര്‍വഹിഹിച്ചു.

ജലീല്‍ കൊച്ചിന്റെ നേത്യത്വത്തില്‍ നടന്ന ഗാനമേളയില്‍ അല്താഫ്, ഷിജു റഷീദ്, ഷബാന അന്‍ഷാദ്, നസിയ നാസര്‍, അഞ്ചു ആനന്ദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നിദ ജയിഷിന്റെ ന്യത്തന്യത്യങ്ങളും അരങ്ങേറി. കലാപരിപാടികള് അവതരിപ്പിച്ചവര്‍ക്കുപഹാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു. അബി ജോയ്, ഹിബ അബ്ദുല്‍ സലാം എന്നിവര്‍ അവതാരകരായിരുന്നു.
ജനറഫ സെക്രട്ടറി നിസാര് പള്ളിക്കശ്ശേരില്‍ സ്വാഗതവും ട്രഷറര് സാദിഖ് നന്ദിയും പറഞ്ഞു. സാബു കല്ലേലിഭാഗം, ഷെഫീഖ്, ഷാജഹാന്, ഹാഷിം, ഹുസൈന്, റാഷിദ്, സുജീബ്, ഷംസുദ്ദീന്, മന്‌സൂര്. അന്ഷാദ് തുടങ്ങിയവര് പരിപാടികള്‍ക്ക് നേത്യത്വം നല്കി. കുടുംബസുരക്ഷാപദ്ധതിയില്‍ അംഗങ്ങളാകാന് ആഗ്രഹിക്കുന്നവര്‍ 0559602688, 0501845621, 0508356749 എന്നി നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top