റിയാദ്: ലഹരി വിരുദ്ധ ബോധവത്ക്കരണം പ്രമേയമാക്കി ‘ഇരുട്ട്’ (ദി ഡാര്‍ക്കിനെസ്സ്) ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം സി.ആര്‍ മഹേഷ് എംഎല്‍എ നിര്‍വഹിച്ചു. ഷംനാദ് കരുനാഗപ്പള്ളിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
യുവത്വം ലഹരി കീഴടക്കുന്ന വര്‍ത്തമാന കാലത്തെ സാമൂഹിക സാഹചര്യങ്ങളാണ് ചിത്രം വിശകലനം ചെയ്യുന്നത്. ലഹരിയെ തുടര്‍ന്ന് തകരുന്ന കുടുംബങ്ങളും ലഹരിക്കടിമപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നേരിടേണ്ടി വരുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രം അടയാളപ്പെടുത്തുന്നത്. ലഹരി ഉപയോഗം കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ആഘാതത്തെ ചെറുക്കുക എന്ന സന്ദേശം കൂടിയാണ് ചിത്രം പങ്കുവെക്കുന്നതെന്ന് ഷംനാദ് പറഞ്ഞു. മലസ് അല്മാസ് ഓഡിറേറാറിയത്തില് നടന്ന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.