Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഇന്‍സ്‌പെയര്‍ പോസ്റ്റര്‍ പ്രകാശനം; ഓറിയന്റേഷന്‍ ക്യാമ്പ് ഡിസം. 23ന്

റിയാദ്: ഇന്‍സ്‌പെയര്‍ 2022 ഇസ്‌ലാമിക് ഓറിയെന്റേഷന്‍ ക്യാമ്പ് ഡിസംബര്‍ 23ന് ശിഫ ഹൈക്ലാസ്സ് ഇസ്തിറാഹയില്‍ നടക്കും. ‘ഇസ്‌ലാം ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തില്‍ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ക്യാപയിന്റെ ഭാഗമായാണ് പരിപാടി. ഇന്‍സ്‌പെയര്‍ പ്രചാരണ പോസ്റ്റര്‍ കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍. മഹേഷ് പ്രകാശനം ചെയ്തു. റിയാദ് ക്രിയേറ്റീവ് ഫോറം ചെയര്‍മാന്‍ അബ്ദുറഊഫ് സ്വലാഹി, ഫത്തഹുദ്ദീന്‍ കൊല്ലം, യൂസഫ് കൊല്ലം, റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, നബീല്‍ പയ്യോളി, അഷ്‌റഫ് കണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നടക്കുന്ന ക്യാമ്പില്‍ കുടുംബവും ധാര്‍മ്മികതയും എന്ന വിഷയം ഫാമിലി കൗണ്‍സിലറും പീസ് റേഡിയോ സി.ഇ.ഓ യുമായ പ്രൊഫ. ഹാരിസ് ബിന്‍ സലീം അവതരിപ്പിക്കും. വിസ്ഡം യൂത്ത് കേരള ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി (ജീവിതം ലക്ഷ്യവും അര്‍ത്ഥവും), അബ്ദുല്ല അല്‍ ഹികമി (റബ്ബിനെയാണെനിക്കിഷ്ടം), ആഷിക് മെഹ്ബൂബ് (അറിവും മുന്ഗാമികളും) എന്നിവര്‍ വിഷയം അവതരിപ്പിക്കും. വൈകുന്നേരം മൂന്നു മുതല്‍ രാത്രി പത്ത് വരെ നടക്കുന്ന ക്യാമ്പില്‍ ഓപ്പണ്‍ ഫോറം, പാരന്റിങ്, വിജ്ഞാനം തുടങ്ങിയ സെഷനുകള്‍, കുട്ടികള്‍ക്കായി ലിറ്റില്‍ വിങ്‌സ് ഗാതറിങ്ങ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

വിവിധ സെഷനുകളില്‍ നൗഷാദ് കണ്ണൂര്‍, അബ്ദുറഊഫ് സ്വലാഹി, ആരിഫ് മുഹമ്മദ് ഖാന്‍, ഉബൈദ് തച്ചമ്പാറ, മൊയ്തു അരൂര്‍, അഹമ്മദ് റസല്‍, ഉമര്‍ഫാറൂഖ് വേങ്ങര, ഷുക്കൂര്‍ ചക്കരക്കല്ല്, യാസര്‍ അറഫാത്ത് തുടങ്ങിയവര്‍ സംസാരിക്കും. ക്യാമ്പ് രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും 0551622948, 0501659654 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ആര്‍.ഐ.സി.സി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top