Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

കേളി മെഗാ ക്രിക്കറ്റ് ഫൈനല്‍ ഡിസം. 23ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് ‘സഫാ മക്ക കേളി മെഗാ ക്രിക്കറ്റ് 2022 ഫൈനല്‍ ഡിസംബര്‍ 23ന് സുലൈ എം സി എ ഗ്രൗണ്ടില്‍ അരങ്ങേറും. പാരമൗണ്ട്, ആഷസ് എന്നീ ക്രിക്കറ്റ് ക്‌ളബ്ബുകള്‍ ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കും.

ടൂര്‍ണമെന്റിന്റെ എട്ടാം വാരം നടന്ന ആവേശകരമായ സെമി ഫൈനല്‍ മത്സരങ്ങളില്‍ പാരമൗണ്ട് ക്ലബ്ബ് അല്‍ ഉഫുക് ക്ലബ്ബിനെ 7 വിക്കറ്റിനു തകര്‍ത്തു. ആഷസ് ക്ലബ്ബ് മാസ്‌റ്റേഴ്‌സ് റിയാദിനെ 6 വിക്കറ്റിനും മുട്ടുകുത്തിച്ചു. സെമി ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ആയി പാരമൗണ്ടിന്റെ നുമാന്‍, ആഷസിന്റെ വിഷ്ണുജിത്ത് എന്നിവരെ തെരഞ്ഞെടുത്തു. അമ്പയനമാരായ ഷാബി അബ്ദുല്‍സലാം, മഹേഷ്, അജു, ചാക്കോ എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.

സൗദിടൈംസ് ഓണ്‍ലൈന്‍ വാര്‍ത്തകളും വിശേഷങ്ങളും വാട്‌സ് ആപില്‍ ലഭിക്കാന്‍ ലിങ്ക് ക്ലിക് ചെയ്ത് ഗ്രൂപില്‍ അംഗമാവുക https://chat.whatsapp.com/E2HmL2By76JFxr0I1BHX8H

വിജയികള്‍ക്ക് ഉസ്താദ് ഹോട്ടല്‍ വിന്നേഴ്‌സ് ട്രോഫിയും സഖാവ് കെ.വാസു ഏട്ടന്‍ ആന്റ് അസാഫ് നല്‍കുന്ന വിന്നേഴ്‌സ് പ്രൈസ് മണിയും സമ്മാനിക്കും. സഫാമക്കാ റണ്ണേഴ്‌സ് ട്രോഫിയും മോഡേണ്‍ എജ്യൂകേഷന്‍ നല്‍കുന്ന റണ്ണേഴ്‌സ് പ്രൈസ് മണിയും വിതരണം ചെയ്യും. കൂടാതെ സെമി ഫൈനലില്‍ പുറത്ത് പോയ ടീമുകള്‍ക്ക് സംഘാടക സമിതി ക്യാഷ് അവാര്‍ഡും വിവിധ വ്യക്തിഗത ട്രോഫികളും വിതരണം ചെയ്യും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top