Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

സൗദിയില്‍ മഴയും ശീതകാറ്റും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മഴയും ശീതകാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. തലസ്ഥിനമായ റിയാദ് ഉള്‍പ്പെടെയുളള പ്രവിശ്യകളില്‍ കാലാവസ്ഥയില്‍ മാറ്റം ദൃശ്യമാകുമെന്നും അതോറിറ്റി അറിയിച്ചു.

സൗദിയിലെ പല പ്രദേശങ്ങളിലും ശൈത്യകാലം തുടങ്ങിയിട്ടുണ്ട്. റിയാദ്, ദമ്മാം,
മക്ക, മദീന, അല്‍ബഹ, അല്‍ഖസീം എന്നിവിടങ്ങളില്‍ കാലാവസ്ഥാ ഗണ്യമായ മാറ്റം അനുഭവപ്പെടുമെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റാ അറിയിച്ചു.

പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ആഴ്ചകളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ തബൂക്ക്, അല്‍ജൗഫ്, അല്‍ ഖുറയാത്ത്, ഹായില്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്തെ 10 നഗരങ്ങളില്‍ മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെടും. ഇടി മിന്നലിനും സാധ്യതയുണ്ട്.

അസീര്‍ മജാരിദയില്‍ താഴ്‌വരയിലെ വെളളക്കെട്ടില്‍ മുങ്ങി കഴിഞ്ഞ ആഴ്ച ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ വെളളം നിറഞ്ഞ പ്രദേശങ്ങളില്‍ വിനോദത്തിനും സാഹസിക യാത്രകള്‍ക്കും പുറപ്പെടരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top