Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

താഴ്‌വരയിലെ വെളളക്കെട്ടില്‍ മുങ്ങി മരണം; മൃതദേഹം കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. വെളളത്തില്‍ വീണ മറ്റൊരാളെ രക്ഷപ്പെടുത്തി. ഇയാള്‍ ആശുപത്രിയില്‍ സുഖം പ്രപിച്ചുവരുന്നു. ദക്ഷിണ സൗദിയിലെ അസീര്‍ മജരിദ ഗവര്‍ണറേറ്റില്‍ താഴ്‌വരയിലെ വെളളക്കെട്ടില്‍ നിന്ന് സിവില്‍ ഡിഫന്‍സ് ഭടന്‍മാരാണ് മൃതദേഹം പുറത്തെടുത്തത്.

ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച കനത്ത മഴയാണ് ലഭിച്ചത്. ഞായറാഴ്ച രാത്രി മുതല്‍ പെയ്ത മഴയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി. മക്ക അല്‍ ജഅ്‌റാന, അല്‍ഖുബഇയ റോഡില്‍ ഒഴുക്കില്‍ പെട്ട കാറിലെ യാത്രക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ചു. ഇവരില്‍ ആര്‍ക്കും പരിക്കില്ല.

വെള്ളത്തില്‍ അകപ്പെട്ട കാര്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പിന്നീട് പുറത്തെടുത്തു. കനത്ത മഴയില്‍ ജിദ്ദയില്‍ വെള്ളം കയറിയ റോഡുകളില്‍ കാറുകളും ബൈക്കുകളും പ്രവര്‍ത്തനരഹിതമായി. ഞായറാഴ്ച രാത്രി മുതല്‍! മക്ക, ജിദ്ദ, റാബിഖ്, തായിഫ്, ജുമൂം, അല്‍കാമില്‍!, ഖുലൈസ്, ലൈത്ത്, ഖുന്‍ഫുദ, അര്‍ദിയ്യാത്ത്, അദും, മൈസാന്‍ എന്നിവിടങ്ങളില്‍! ശക്തമായ മഴക്കു സാധ്യതയുള്ളതായും ഇവിടങ്ങളില്‍! അടുത്ത വ്യാഴാഴ്ച വരെ മഴ തുടരാന്‍ സാധ്യയുള്ളതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top