Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

സൗദി അതിര്‍ത്തിയില്‍ മയക്കുമരുന്നു വേട്ട

റിയാദ്: അതിര്‍ത്തികള്‍ വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 421 പേരെ കസ്റ്റഡിയിലെടുത്തതായി അതിര്‍ത്തി സുരക്ഷ സേന വക്താവ് കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി. വടക്കന്‍ അതിര്‍ത്തി, നജ്‌റാന്‍, ജിസാന്‍, അസീര്‍ അതിര്‍ത്തികള്‍ വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 39 സ്വദേശികളും 382 നുഴഞ്ഞുകയറ്റക്കാരുമാണ് കസ്റ്റഡിയിലായത്. നുഴഞ്ഞുകയറ്റക്കാരില്‍ 342 പേര്‍ യമനികളും 38 പേര്‍ എത്യോപ്യക്കാരും രണ്ടു പേര്‍ ഇറാഖികളുമാണ്. ഇവരില്‍ നിന്ന് 807 കിലോ ഹഷീഷും ആറു ലക്ഷം ലഹരി ഗുളികകളും പിടിച്ചെടുത്തു. ലഹരി ചെടിയുടെ ഇലയായ ഗാത്തിന്റെ 52.4 ടണ്‍ ശേഖരവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.

കസ്റ്റഡിയലായവരെ നിയമ നടപടി പൂര്‍ത്തിയാക്കുന്നതിന് പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഇവരുടെ ശൃംഖലയെയും കണ്ടെത്താന്‍ വിവിധ ഏജന്‍സികള്‍ സംയുക്ത അന്വേഷണവും ആരംഭിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top