Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

സൗദിയില്‍ റെയ്ഡ്; 11,465 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 11,465 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. സെപ്തംബര്‍ 21 മുതല്‍ 27 വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരശോധനകളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമ ലംഘനങ്ങള്‍ ലംഘിച്ച 7,922 വിദേശികളെ നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ പിടിയിലായ 11,465 പേരില്‍ 7,199 പേര്‍ സൗദി അറേബ്യയിലെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ച 2,882 പേരും തൊഴില്‍ നിയമ ലംഘകരായ 1,384 പേരും രാജ്യാതിര്‍ത്തി വഴി അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 711 പേരെയും അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരില്‍ 52 ശതമാനം പേര്‍ യമനികളും 45 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്ന് ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്.

14 പേര്‍ സൗദി അറേബ്യയില്‍ നിന്ന് അനധികൃതമായി പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെയും പിടിക്കപ്പെട്ടു. താമസ, തൊഴില്‍ നിയമ ലംഘകരെ കടത്തിക്കൊണ്ടു വരികയും നിയമ ലംഘകര്‍ക്ക് അഭയം നല്‍കുകയും ചെയ്തുവന്ന 15 പേരും അറസ്റ്റിലായിട്ടുണ്ട്.

43,772 നിയമലംഘകര്‍ നിലവില്‍ നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അതില്‍ 36,404 പുരുഷന്മാരും 7,368 സ്ത്രീകളുമാണ്. ഇതില്‍ 38,379 പേരുടെ യാത്രാരേഖകള്‍ ശരിയാക്കുന്നതിന് അവരവരുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടു വരികയാണ്. 1,704 പേരുടെ യാത്രാനടപടികള്‍ പൂര്‍ത്തിയായി വരുന്നതായും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top