റിയാദ്: പിന്നോക്ക സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗം സമ്പന്നരാക്കി ദരിദ്രനായി വിടപറഞ്ഞ മഹാനായ ഭരണകര്‍ത്താവിന്റെ പേരാണ് സി.എച്ച് മുഹമ്മദ് കോയ എന്ന് ഷാഫി ചിറ്റത്തുപാറ. മലപ്പുറം മണ്ഡലം കെ.എം.സി.സി കമ്മിറ്റി നടത്തുന്ന ‘എസ്‌പെരാന്‍സ-2K23’ ക്യാമ്പയന്റെ ഭാഗമായി ‘ഓര്‍മ്മകളിലെ സി.എച്ച്’ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി.കെ അബ്ദുറഹ്മാന്‍, യൂനുസ് കൈതക്കോടന്‍, യൂനുസ് നാണത്ത്, മുജീബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് അറവങ്കര സ്വാഗതവും അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
