സാമൂഹിക പ്രവര്‍ത്തകന്‍ കോശി തരകന് നവയുഗം യാത്രയയപ്പ്

ദമ്മാം: രണ്ടു പതിറ്റാണ്ടു പിന്നിട്ട പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി പ്രവര്‍ത്തകന്‍ കോശി തരകന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. നവയുഗം കേന്ദ്രകമ്മിറ്റി അംഗം, ദമ്മാം സിറ്റി മേഖല കമ്മിറ്റി, എക്‌സിക്യൂട്ടീവ് അംഗവം, അമാമ്ര യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു കോശി തരകന്‍.

കോബാര്‍ നെസ്‌റ്റോ ഹാളില്‍ നടന്ന യാത്രയയപ്പില്‍ നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉപഹാരം കോശി തരകന് സമ്മാനിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി, ട്രെഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ ഷിബുകുമാര്‍, ബിനുകുഞ്ഞ്, അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, ബിജു വര്‍ക്കി, ശരണ്യ ഷിബു, മഞ്ജു അശോക്, സംഗീത സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റിയും യാത്രയയപ്പ് നല്‍കി. സെക്രട്ടറി ഗോപകുമാര്‍ കോശി തരകന് മേഖല കമ്മിറ്റിയുടെ ഉപഹാരം കൈമാറി. നവയുഗം നേതാക്കളായ നിസ്സാം കൊല്ലം, ജാബിര്‍ മുഹമ്മദ്, കൃഷ്ണന്‍ പേരാമ്പ്ര, രാജന്‍ എന്നിവര്‍ പങ്കെടുത്തു.

നവയുഗം ദമ്മാം അമാമ്ര യൂണിറ്റ് കമ്മിറ്റി ഓഫിസില്‍ യൂണിറ്റ് പ്രസിഡന്റ് സുകു പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സഹഭാരവാഹിയായ വേണുഗോപാല്‍ ഉപഹാരം കോശി തരകന് കൈമാറി. നവയുഗം നേതാക്കളായ സതീഷ്, ബാബു പാപ്പച്ചന്‍, നിസാര്‍ നേതാജിപുരം, സന്തോഷ് കുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ഇരുപത്തിരണ്ടു വര്‍ഷം ദമ്മാമിലെ സാമൂഹ്യ സാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്നു ജീവിതമായിരുന്നു കോശി തരകന്റേത്. ദമ്മാമിലെ ഓര്‍ ഇലക്ട്രിക്ക് കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുമ്പോഴും നവയുഗം സാംസ്‌ക്കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യജീവിതത്തില്‍ സജീവമായിരുന്നു. കൊല്ലം ജില്ലയിലെ തേവലക്കര സ്വദേശിയാണ്.

 

Leave a Reply