Sauditimesonline

SaudiTimes

1.172 ബില്യണ്‍ വരവ് പ്രതീക്ഷിക്കുന്ന സൗദി ബജറ്റ്

റിയാദ്: സൗദി അറേബ്യ 2024 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപിച്ചു. 1.251 ബില്യണ്‍ റിയാല്‍ ചെലവും 1.172 ബില്യണ്‍ റിയാല്‍ വരവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്.

ചെലവുകളും സാമ്പത്തിക നിയന്ത്രണങ്ങളും കാര്യക്ഷമമായി ഉയര്‍ത്തും. പൊതുധനകാര്യങ്ങളുടെ സുസ്ഥിരതയും വര്‍ധിപ്പിക്കും. ഇത്തരത്തില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിനു ‘വിഷന്‍ 2030’െന്റ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ബജറ്റ് തയ്യാറാക്കിയിട്ടുളളത്.

അതേസമയം, രാജ്യത്തെ സദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച സേവനങ്ങള്‍ തുടരും. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കും. വളര്‍ച്ചാ നിരക്ക് ഉയര്‍ത്തി സമ്പദ് വ്യവസ്ഥയെ വികസിപ്പിക്കും. സാമ്പത്തിക വൈവിധ്യവത്കരണം പരിഷ്‌കാരങ്ങള്‍ തുടരുകയാണെന്നും ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു.

ഭാവി പ്രതിസന്ധികളെയും ഉള്‍ക്കൊള്ളാനും തരണം ചെയ്യാനും സഹായിക്കുന്ന കരുത്തുറ്റ സാമ്പത് ഘടനയാണ് രാജ്യത്തിന്റേത്. ഉത്പാദന വളര്‍ച്ച 4.4 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top