സൗദി അണ്ടര്‍ 19 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; സ്വര്‍ണം നേടി മലയാളി താരം

റിയാദ്: ബാഡ്മിന്റണ്‍ കരുത്തു തെളിയിച്ച് വീണ്ടും മലയാളി താരം ഖദീജ നിസ. പ്രഥമ സൗദി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയതിന് പിന്ന പ്രതിഭ തെളിയിച്ച ഖദീജ അണ്ടര്‍ നെയന്റീന്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടി. സൗദിയിലെ 16 ക്ലബുകള്‍ മാറ്റുരച്ച മത്സരത്തിലാണ് നേട്ടം. ഇതോടെ അടുത്ത ദേശീയ ഗെയിംസിലേക്ക് യോഗ്യതയും നേടി.

റിയാദ് മലസ് സ്‌റ്റേഡയത്തില്‍ നടന്ന ദ്വിദിന ടൂര്‍ണമെന്റില്‍ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളില്‍ സ്വര്‍ണം നേടി.

സെപ്തംബര്‍ 19 മുതല്‍ 24 വരെ ബഹ്‌റൈനില്‍ നടന്ന രാജ്യാന്തര ജൂനിയര്‍ ബാഡ്മിന്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത മത്സരത്തില്‍ വെങ്കലവും മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണവും നേടിയിരുന്നു.

റിയാദില്‍ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ഐടി എഞ്ചിനീയര്‍ കൂടത്തിങ്ങല്‍ അബ്ദുല്ലത്തീഫ് ഷാനിത ലത്തീഫ് ദമ്പതികളുടെ മകളാണ് ഖദീജ നിസ. റിയാദ് ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് ടൂ വിദ്യാര്‍ഥിനിയാണ്.

Leave a Reply