Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ഡിസംബര്‍ 29ന് ‘സൗദി ഹൈസക്ക്’ റിയാദില്‍

റിയാദ്: ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘സൗദി ഹൈസക്ക് 2023’ ഡിസംബര്‍ 29ന് റിയാദില്‍ നടക്കും. ഇതിന്റെ പ്രചാരണോദ്ഘാടനം റിയാദ് കിംഗ് ഖാലിദ് ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന നാഷണല്‍ മീറ്റില്‍ കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു. കൗമാരപ്രായക്കാര്‍ക്ക് ഓരോ പ്രായത്തിലും ആവശ്യമായ അറിവുകള്‍ നല്‍കാനും പുതുതലമുറയില്‍ പുതിയ കാലമുണ്ടാക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്താനും ഇത്തരം പരിപാടി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, എം.എസ്.എം റിയാദ് എന്നിവര്‍ ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെയാണ് പരിപാടി.

ഡിസംബര്‍ 29, രാവിലെ 9:00 മുതല്‍ രാത്രി 9:00 വരെയാണ് നടക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നു നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം. എം അക്ബര്‍, പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ അന്‍സാര്‍ നന്മണ്ട, എം.ജി.എം സ്‌റ്റേറ്റ് സെക്രട്ടറി ആയിഷ ചെറുമുക്ക്, കൗണ്‍സലിംഗ് വിദഗ്ധന്‍ റഫീഖ് കൊടിയത്തൂര്‍, ഗള്‍ഫിലെയും സൗദി അറേബ്യയിലെയും പ്രമുഖരും പങ്കെടുക്കും.

റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാല്‍പ്പതാം വാര്‍ഷിക പരിപാടികളുടെ ഭാഗമായാണ് സൗദി ഹൈസക്ക് സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 15ന് ആരംഭിക്കും. വിശദാംശങ്ങള്‍ക്ക് 0550524242, 0564206383 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നു ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, ബത്ഹ ദഅ്‌വ ആന്റ് അവൈര്‍നസ് മലയാള വിഭാഗം മേധാവി മുഹമ്മദ്കുട്ടി കടന്നമണ്ണ, എം.എസ്.എം ഗ്ലോബല്‍ കണ്‍വീനര്‍ ഫര്‍ഹാന്‍ കാരക്കുന്ന് എന്നിവര്‍ അറിയിച്ചു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ചെമ്പന്‍, സെക്രട്ടറി കബീര്‍ സലഫി പറളി, റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ഖയ്യും ബുസ്താനി, സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് അബ്ദുല്‍ ജലീല്‍, ഇബ്രാഹിം സുബ്ഹാന്‍, എം.എസ്.എം റിയാദ് ഭാരവാഹികളായ ഫര്‍ഹാന്‍ ഇസ്ലാഹി, അഫ്‌സല്‍ യൂസഫ്, സല്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top