റിയാദ്: പോരാടി നേടിയ സ്വാതന്ത്യം ഒരു ശക്തിയുടെയും മുന്‍പില്‍ അടിയറവ് വയ്ക്കാന്‍ ഉള്ളതല്ലന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മലാസ് ബ്ലോക്ക് കണ്‍വെന്‍ഷന്‍. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി എന്‍.എന്‍. ലത്തീഫ് കണ്ണൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ തെരുവില്‍ അടിസ്ഥാന ജന വിഭാഗങ്ങള്‍ സമര്‍പ്പിച്ച അധ്വാനവും സമ്പത്തും സമയവും രക്തവും ജീവനും നല്‍കിയാണ് ഇന്ത്യ സ്വാതന്ത്ര്യയായത്. സ്വാതന്ത്ര്യ സമര നായകരെ ഒറ്റുകൊടുത്തവരെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആളുകളുടെ പട്ടികയില്‍ തിരുകി കയറ്റുന്നത് സമര നായകരോടുള്ള നീതികേടാണെന്ന് അദ്ധേഹം പറഞ്ഞു.
പരിപാടിയില്‍ സോഷ്യല്‍ ഫോറം അംഗത്വം സ്വീകരിച്ചവര്‍ക്കുള സ്വീകരണവും നല്‍കി. സ്‌റ്റേറ്റ് എക്‌സിക്യുട്ടീവ് മെമ്പര്‍ ഹാരിസ് വാവാട് ‘സമകാലിക ഇന്ത്യ’ എന്ന വിഷയവും ബ്ലോക്ക് കമ്മിറ്റി അംഗം ഷാന്‍ കടയ്ക്കല്‍ ‘ഫാസിസ്റ്റ് ഇന്ത്യയില്‍ എസ്.ഡി.പി ഐ യുടെ പ്രസക്തി’ എന്ന വിഷയവും അവതരിപ്പിച്ചു. മാലാസ് ബ്ലോക്ക് പ്രസിഡന്റ് അഷ്‌റഫ് പി.റ്റി അധ്യക്ഷത വഹിച്ചു. മലാസ് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷമീര്‍ തൃശൂര്‍ സ്വഗതവും നൗഫല്‍ കൊല്ലം നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.