റിയാദ്: കേളി കലാ സാംസ്‌കാരിക വേദി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. റിയാദിലെ പൊതുസമൂഹത്തില്‍ മികച്ച വ്യക്തി ബന്ധം കാത്തുസൂക്ഷിച്ച സതീഷ് കുമാര്‍ 33 വര്‍ഷം റിയാദ് അറാസ്‌കോ ഐഡാക് സ്ഥാപനത്തില്‍ ടീം ലീഡറായിരുന്നു. കേളി കേന്ദ്ര കമ്മറ്റി ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, രക്ഷാധികാരി ആക്ടിങ് സെക്രട്ടറി, രക്ഷാധികാരി സമിതി അംഗം, കേളി കുടുംബവേദി രക്ഷാധികാരി, സാംസ്‌കാരിക സമിതി, മാധ്യമം എന്നീ സബ് കമ്മറ്റിയുടെ ചുമതല വഹിച്ചു. എന്‍.ആര്‍.കെ. എസ്‌ക്യൂറ്റീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മരുതന്‍കുഴി സ്വദേശിയാണ്.
കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, പ്രഭാകരന്‍ കണ്ടോന്താര്‍, ജോസഫ് ഷാജി, ഷമീര്‍ കുന്നുമ്മല്‍, കേളി ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ദമാം നവോദയ രക്ഷാധികാരി സമിതി അംഗം എം എം നയീം, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ മധു ബാലുശ്ശേരി, മനോഹരന്‍ നെല്ലിക്കല്‍, അനിരുദ്ധന്‍, രജീഷ് പിണറായി, ഹസ്സന്‍ പുന്നയൂര്‍, ഷാജു.പി.പി, പ്രദീപ് കൊട്ടാരത്തില്‍, ജോഷി പെരിഞ്ഞനം, ആക്ടിങ് സെക്രട്ടറിമാരായ ജവാദ്, അബ്ദുള്‍ ഗഫൂര്‍, ഏരിയ സെക്രറിമാരായ സജീവന്‍, സജിത്ത്, ജാഫര്‍ ഖാന്‍, ഷിബു തോമസ്, നൗഫല്‍, രാമകൃഷ്ണന്‍, ബിജി തോമസ്, ഹാഷിം കുന്നത്തറ, കിഷോര്‍ ഇ നിസാം, റഫീഖ് ചാലിയം, അല്‍ഖര്‍ജ് ഏരിയ പ്രസിഡന്റ് ഷെബി അബ്ദുല്‍ സലാം, ജീവകാരുണ്യ കണ്‍വീനര്‍ മധു എടപ്പുറത്ത്, സ്‌പോട്‌സ് കമ്മറ്റി കണ്‍വീനര്‍ ഷറഫ് പന്നിക്കോഡ്, സൈബര്‍ വിങ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍, കുടുംബവേദി കുട്ടികളുടെ വിഭാഗത്തിന് വേണ്ടി ദീപക് ദേവ്, കേളി മുന്‍ പ്രസിഡന്റ് നാസര്‍ കാരക്കുന്ന്, സനയ്യ അര്‍ബൈന്‍ ഏരിയ കമ്മറ്റി അംഗം മെഹ്‌റൂഫ് പൊന്ന്യം, ബദിയ രക്ഷാധികാരി സമിതി അംഗം റഫീക് പാലത്ത് എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു സംസാരിച്ചു.
കേളി രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി കെപിഎം സാദിഖ്, സുലൈ ഏരിയക്ക് വേണ്ടി രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്‍, അതിക്ക യൂണിറ്റിനുവേണ്ടി യൂണിറ്റ് എക്‌സിക്യൂറ്റീവ് അംഗം വിജയന്‍, ബദിയ ഏരിയക്ക് വേണ്ടി സെക്രട്ടറി കിഷോര്‍ ഇ നിസാം, അസീസിയ ഏരിയാ രക്ഷാധികാരിക്ക് വേണ്ടി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍, ബത്ത ഏരിയക്ക് വേണ്ടി സെക്രട്ടറി രാമകൃഷ്ണന്‍, മലാസ് ഏരിയക്ക് വേണ്ടി സജിത്ത്, ഉമ്മുല്‍ ഹമാം ഏരിയക്ക് വേണ്ടി രക്ഷാധികാരി സെക്രട്ടറി ഷാജു പി.പി, അല്‍ഖര്‍ജ് ഏരിയക്ക് വേണ്ടി രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തില്‍, സനയ്യ അര്‍ബൈന്‍ ഏരിയക്ക് വേണ്ടി സെക്രട്ടറി ജാഫര്‍ ഖാന്‍, ന്യൂ സനയ്യ രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി മനോഹരന്‍ നെല്ലിക്കല്‍, റോദ രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി ജോഷി പെരിഞ്ഞനം എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. യാത്രയയപ്പിന് സതീഷ് കുമാര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.