
റിയാദ്: ജിദ്ദ-കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുന്നു. ഫെബ്രുവരി 21ന് ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.

ജിദ്ദയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ അടുത്ത മാസം മുതല്‍ സര്‍വീസ് നടത്തും. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസാണ് ജിദ്ദ-കോഴിക്കോട് സെക്ടറില്‍ പുനരാരംഭിക്കുന്നത്. ഫെബ്രുവരി 21, 25, 27 തിയതികളില്‍ കോഴിക്കോട്-ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്തും. 22ന് മുംബൈജിദ്ദ-കോഴിക്കോട് സെക്ടറിലും, 23ന് കോഴിക്കോട്്-ജിദ്ദ-മുംബൈ സെക്ടറിലുമാണ് സര്‍വീസ് നടത്തുക. 165 സീറ്റിംഗ് കപ്പാസിറ്റിയാണ് ഓരോ സര്‍വീസിലും ഉണ്ടാവുക. 20 കിലോ ലഗേജ് ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 496 റിയാലാണ്. കൂടുതല്‍ ലേഗജും ഉയര് ക്ലാസും അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടാകും.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






