ഷാര്‍ജ: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോസഫ് അതിരുങ്കലിന്റെ നോവല്‍ ‘മിയ കുള്‍പ്പ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ചിന്തകനും എഴുത്തുകാരനുമായ കെഇഎന്‍ കുഞ്ഞഹമ്മദ് മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണനു നല്‍കി നിര്‍വഹിച്ചു.
‘നിങ്ങള്‍ ജീവിച്ചു മരിച്ചു, പക്ഷേ ചെയ്ത അത്ഭുതമെന്ത്?’ എന്ന ടി.വി കൊച്ചു ബാവയുടെ കഥയുടെ തലക്കെട്ടില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. മുറിവേറ്റവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞു പാപ വിമുക്തനാവാന്‍ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിലെ അഴിയാക്കുരുക്കുകളാണ് നോവലിന്റെ പ്രമേയം. എന്റെ പിഴ, എന്റെ വലിയ പിഴ എന്ന് ചിന്തിക്കേണ്ടി വരുന്ന ജീവിത സന്ദര്‍ഭങ്ങളെ വിശകലന വിധേയമാക്കുന്ന രചന വ്യത്യസ്ത വായനാനുഭവം പകരുന്ന കൃതിയാണ്. ആധുനിക മനുഷ്യന്‍ നേരിടുന്ന ദാര്‍ശനിക വ്യഥകളെ നോവല്‍ അടയാളപെടുത്തുന്നു.
മാധ്യമ പ്രവര്‍ത്തകരായ ഇസ്മായില്‍ മേലടി, എംസിഎ നാസര്‍, എഴുത്തുകാരായ ഇകെദിനേശന്‍, രമേശ് പെരുമ്പിലാവ്, കവി പി. ശിവപ്രസാദ് തുടങ്ങിയവര്‍0 പങ്കെടുത്തു. ജോസഫ് അതിരുങ്കലിന്റെ ഏഴാമത് പുസ്തകമാണ് മിയ കുള്‍പ്പ. ലോക പ്രശസ്ത എഴുത്തുകാരനായ കാഫ്കയുടെ മെറ്റമോര്‍ഫോസിസ് എന്ന രചനയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട ഗ്രിഹര്‍ സംസയുടെ കാമുകി, ജോസഫ് അതിരുങ്കലിന്റെ കഥകള്‍, പാപികളുടെ പട്ടണം, ഇണയന്ത്രം, പുലിയും പെണ്‍കുട്ടിയും, പ്രതീക്ഷയുടെ പെരുമഴയില്‍ എന്നിവയാണ് മറ്റു കൃതികള്‍. റിയാദില്‍ അല്‍ റാജ്ഹി ഗ്രൂപ്പിന്റെ യുനൈറ്റഡ് ടെക്‌നോളജി കമ്പനയിയില്‍ ഉദ്യോഗസ്ഥനാണ് ജോസഫ് അതിരുങ്കല്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.