റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ചെയര്‍മാനും രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവുമായിരുന്ന സത്താര്‍ കായംകുളം അനുസ്മരണം നടന്നു. കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ യുടെ നേതൃത്വത്തില്‍ മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സത്താര്‍ കായംകുളം സ്‌കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനവും നടന്നു.
ഷിബു ഉസ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദിന്റെയും സ്‌കോളര്‍ഷിപ്പ് കണ്‍വീനര്‍ കെ ജെ റഷീദിന്റെയും കൃപ ഭാരവാഹികളുടേയും സാനിധ്യത്തില്‍ ‘സത്താര്‍ കായംകുളം സ്‌കോളര്‍ഷിപ്പ്’പദ്ധതി ഉദ്ഘാടനം ശിഹാബ് കൊട്ടുകാടും ഡോ. ജയചന്ദ്രനും ചേര്‍ന്ന് നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി ഇസ്ഹാക് ലവ്‌ഷോര്‍, മുജീബ്കായംകുളം, ഇബ്രാഹീം സുബ്ഹാന്‍, സൈഫ് കൂട്ടുങ്കല്‍, സെബിന്‍ ഇഖ്ബാല്‍, സിദിഖ് കല്ലൂപ്പറമ്പന്‍, പുഷ്പരാജ്, സുധീര്‍ കുമ്മിള്‍, വി ജെ നസ്‌റുദ്ദീന്‍, ഷാജി മഠത്തില്‍, സനൂപ് പയ്യന്നൂര്‍, ഡോ. അസ്‌ലം, ഡോ. അബ്ദുല്‍ അസീസ്, ഷംസു പെരുമ്പട്ട, ആര്‍.കെ.നായര്‍, ലത്തീഫ് തെച്ചി, ഗഫൂര്‍ കൊയിലാണ്ടി, റസല്‍ മഠത്തിപ്പറമ്പില്‍, അലി ആലുവ, വിജയന്‍ നെയ്യാറ്റിന്‍കര, സാബു, സലാം പെരുമ്പാവൂര്‍, നഹാസ് പാനൂര്‍, നാസര്‍ ലെയ്‌സ്, ഉമര്‍ മുക്കം, കമറുദ്ധീന്‍ താമരക്കുളം, സജീദ്, ജലീല്‍ ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
ഷബീര്‍ വരിക്കപ്പള്ളി, സമീര്‍ റോയ്‌ബെക്, ഷാജി.പികെ ,സലിം പള്ളിയില്‍, അബ്ദുല്‍ വാഹിദ്, സലിം തുണ്ടത്തില്‍, ഫസല്‍ കണ്ടപ്പുറം, സുധീര്‍ മജീദ്, ഷംസു വടക്കേത്തലക്കല്‍, സുന്ദരന്‍ പെരുങ്ങാല, ന, ബാബു പികെ, അല്‍ത്താഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഷംസുദ്ധീന്‍ ബഷീര്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.