റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ന്യൂ സനയ്യ രക്ഷാധികാരി കമ്മറ്റി അംഗവും പവര്‍ ഹൗസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എംഎ അബ്ബാസിനു സഹപ്രവര്‍ത്തകന യാത്രയയപ്പ് നല്‍കി. 30 വര്‍ഷമായി റിയാദിലെ സി.എം.സി കമ്പനിയില്‍ ഫോര്‍മാനായിരുന്നു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശിയാണ്.
യോഗത്തില്‍ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ന്യൂ സനഇയ്യ ഒയാസിസ് ഹാളില്‍ ചേര്‍ന്ന യാത്രയയപ്പില്‍ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കുട്ടായി, പ്രസിഡന്റ സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, കേന്ദ്രകമ്മറ്റി അംഗം ലിബിന്‍ പശുപതി, അല്‍ഖര്‍ജ് ഏരിയ സെക്രട്ടറി രാജന്‍ പള്ളിടത്തടം, ന്യൂ സനഇയ്യ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുല്‍ നാസര്‍, നിസാര്‍ മണ്ണഞ്ചേരി, ജയപ്രകാശ്,
ഷിബു എസ്, ഷമല്‍ രാജ് ഏരിയകമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്, സജീഷ്, കരുണാകരന്‍ മണ്ണടി പവര്‍ ഹൗസ് യൂണിറ്റ് അംഗങ്ങളായ രാജശേഖരന്‍, വിജയാനന്ദന്‍ എന്നിവര്‍ ആശംസകള്‍ നേന്നന്നു. ഏരിയ രക്ഷധികാരി സമിതി കണ്‍വീനവര്‍, ഏരിയ ആക്ടിങ് സെക്രട്ടറി സുവി പയസ് എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി താജുദീന്‍ സ്വാഗതവും യാത്ര പോകുന്ന എം എ അബ്ബാസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.