റിയാദ്: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കെഎംസിസി റിയാദ് കാസറഗോഡ് ജില്ലാ കമ്മറ്റി ത്രൈമാസ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 15 മുതല്‍ ഫെബ്രുവരി 14 വരെ ‘കൈസെന്‍’ എന്ന പേരില്‍ വിനോദ പരിപാടികളും കലാ, കായിക, ആരോഗ്യ ബോധത്ക്കരണ ക്യാമ്പും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉദ്ഘാടനം നവംബര്‍ 15ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. കാസറഗോഡ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് മത്സരം നവംബര്‍ 29ന് നടക്കും. ഡിസംബര്‍ 5ന് എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ പഠന പരിശീലന കളരി സംഘടിപ്പിക്കും. വനിതാ കെഎംസിസിയുടെ നേതൃത്വത്തില്‍ ഡിസംബറില്‍ സ്തനാര്‍ബുദ ബോധവത്ക്കരണം നടക്കും. ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ സംസ്ഥാന ഫുട്‌ബോര്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 26, 27, ജനുവരി 2, 3 തീയ്യതികളില്‍ അരങ്ങേറും. മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഗ്രാന്റ് ഫിനാലെ ജനുവരി 17ന് നടക്കും. ഫുഡ് കോമ്പറ്റീഷന്‍, മൈലാഞ്ചി ഫെസ്റ്റ് എന്നിവയും അരങ്ങേറും. സംസ്ഥാന മുസ്‌ലിം ലീഗ് നേതാക്കള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം ഫെബ്രുവരി 14ന് നടക്കും.
തുടര്‍ച്ചയായി മെച്ചപ്പെടുത്തല്‍ എന്നത്ഥംവരുന്ന ജാപ്പനീസ് പദമാണ് ‘കൈസെന്‍’ സംഘടനയെ ശക്തിപ്പെടുത്തുകയും പ്രവാസി സമൂഹത്തിനെയും നാടിനെയും മെച്ചപ്പെടുത്താനുളള ചെറിയ ശ്രമങ്ങളാണ് കെഎംസിസി ആവിഷ്‌കരിച്ചിട്ടുളളതെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ റിയാദ് കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ച്വറി, ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മീപ്പിരി, ജില്ലാ ട്രഷറര്‍ ഇസ്മായില്‍ കാരോളം, ജില്ലാ ചെയര്‍മാന്‍ അസീസ് അടുക്ക: ജില്ലാ വൈസ് പ്രസിഡന്റ് ടി.എ.ബി അഷ്‌റഫ് പടന്ന, സെന്‍ട്രല്‍ കമ്മിറ്റിസെക്രട്ടറി ഷംസു പെരുമ്പട്ട എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.