
റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഗ്രേറ്റ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ ജാതി മത രാഷ്ട്ര ഭേദമന്യേ വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ പങ്കാളികളായി.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, ഷിബു തോമസ്, അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ പ്രസിഡന്റ് ഷാജി റസാഖ്, ട്രഷറര്‍ ലജീഷ് നരിക്കോട്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അലി പട്ടാമ്പി, സുധീര്‍ പോരേടം, സുഭാഷ്, എന്നിവര്‍ സന്നിഹിതരായിരുന്നു.

സംഘാടക സമിതി കണ്‍വീനര്‍ സജാദ്, ചെയര്‍ മാന്‍ അജിത് പ്രസാദ്, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ സൂരജ്, അനീസ്, ജാഫര്‍, ഷമീര്‍ ബാബു, ഷംസുദ്ധീന്‍, മനോഹരന്‍, മനോജ് മാത്യു,ലാലു, പ്രബീഷ്, അലികുട്ടി, റിഷാദ്, തൗഫീര്‍,ഷാഫി,റാഷിഖ്, മനോജ് അല്‍ഫനാര്‍, ജ്യോതി, മായ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.