
റിയാദ്: മാനവ സൗഹൃദത്തിന്റെ സന്ദേശം ആഹ്വാനം ചെയ്ത് കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ ജനകീയ ഇഫ്താറില്‍ ആയിരങ്ങള്‍ പങ്കാളികളായി. മലാസ് സണ്‍ലൈറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു ഇഫ്താര്‍ വിരുന്ന്. മലാസ് ഏരിയയിലെയും പരിസര പ്രദേശത്തെയും നാനാ തുറകളിലുള്ള വ്യക്തികളും സംഘടനാ പ്രതിനിധികളും വ്യാപാരികളും തൊഴിലാളികളും, കുടുംബങ്ങളും പങ്കെടുത്തു.

കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി ഫിറോസ് തയ്യില്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, സുരേന്ദ്രന്‍ കൂട്ടായി, വൈസ് പ്രസിഡന്റുമാരായ ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, മലാസ് രക്ഷാധികാരി സെക്രട്ടറി സുനില്‍ കുമാര്‍, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ്, കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രദീപ് കൊട്ടാരത്തില്‍, ലിപിന്‍ പശുപതി, ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി,

പ്രസിഡന്റ് മുകുന്ദന്‍, ട്രഷറര്‍ സിംനേഷ്, കുടുംബവേദി ട്രഷറര്‍ ശ്രീശ സുകേഷ്, തുടങ്ങീ കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, മലാസ്, ഒലയ്യ ഏരിയ രക്ഷാധികാരി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, മേഖല കമ്മിറ്റി അംഗങ്ങള്‍, ഏരിയക്കകത്തെ വിവിധ യൂണിറ്റ് ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

സംഘാടക സമിതി കണ്‍വീനര്‍ ഷമീം മേലേതില്‍, ചെയര്‍മാന്‍ സുജിത്ത് വിഎം, സാമ്പത്തിക കണ്‍വീനര്‍ സമീര്‍ അബ്ദുല്‍ അസീസ്, പബ്ലിസിറ്റി കണ്‍വീനര്‍ ഫൈസല്‍ കൊണ്ടോട്ടി, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ അജ്മല്‍ മന്നത്ത്, വിഭവ സമാഹരണ കമ്മിറ്റി കണ്‍വീനര്‍ മുരളീ കൃഷ്ണന്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ റെനീസ് കരുനാഗപ്പള്ളി, ഓഡിറ്റോറിയത്തിന്റെ ചുമതലയുള്ള റിയാസ് പള്ളാട്ട്, ഗതാഗത കമ്മിറ്റി കണ്‍വീനര്‍ അഷറഫ് പൊന്നാനി എന്നിവരടങ്ങുന്ന 101 അംഗ സംഘാടക സമിതി ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.