
റിയാദ്: വ്രത ശുദ്ധി സമ്മാനിക്കുന്ന മാനവികതയുടെ മഹാ സംഗമം ഒരുക്കി റിയാദില്‍ സമൂഹ നോമ്പുതുറ. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സുലൈ എക്‌സിറ്റ് 18ലെ സദാ കമ്മ്യൂണി സെന്ററിലാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യേ തടിച്ചു കൂടിയ ആയിരങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്താണ് മടങ്ങിയത്.

സാംസ്‌കാരിക സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി പിഎ സലീം ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ശാഫി ഹുദവി ഓമശ്ശേരി റമദാന്‍ സന്ദേശം നല്‍കി.

‘ഡ്രഗ്‌സ് വേണ്ട; ലൈഫ് മതി’ എന്ന പ്രമേയത്തില്‍ റിയാദ് ഒഐസിസി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന്‍ റിയാദ് ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ഭഗവാന്‍ ഷാഹി മീന ക്യാന്‍വാസില്‍ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു.

ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഫല്‍ പാലക്കാടന്‍ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ഡോ.മുഹമ്മദ് അശ്‌റഫ്, ഡോ. ജയചന്ദ്രന്‍, പുഷ്പരാജ്, സംഗീത അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു.

സംഘാടക സമിതി ചെയര്‍മാന്‍മാരയ കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുപാടം, ഷാജി സോന, അഡ്വ.എല്‍ കെ അജിത്ത് വിവിധ കണ്‍വീനറുമാരായ ഷംനാദ് കരുനാഗപള്ളി, റഹിമാൻ മുനമ്പത്ത്, സലീം അർത്തിയിൽ

റഫീഖ് വെമ്പായം, മാള മുഹിയിദ്ദീന്‍, അബ്ദുല്‍ കരീം കൊടുവള്ളി, സജീര്‍ പൂന്തുറ, നിഷാദ് ആലംങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും,പ്രോഗ്രാം കണ്‍വീനര്‍ അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.