കേളി ഫുട്‌ബോള്‍ ഫിക്‌സ്ചര്‍ പ്രകാശനം

റിയാദ്: പത്താമത് കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു. കേന്ദ്ര രക്ഷാധികാരി ആക്ടിങ് സെക്രട്ടറി വര്‍ഗീസ് ഇടിച്ചാണ്ടി ഫിക്‌സ്ചര്‍ പ്രകാശനം നിര്‍വഹിച്ചു. മലാസ് പെപ്പര്‍ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണ്ണമെന്റ് സംഘാടക സമിതി ചെയര്‍മാന്‍ ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി സമതി അംഗങ്ങളായ ടിആര്‍ സുബ്രഹ്മണ്യന്‍, പ്രഭാകരന്‍ കണ്ടോന്താര്‍, ജോസഫ് ഷാജി, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, റിഫ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര, സെക്രട്ടറി സൈഫുദ്ധീന്‍, ട്രഷറര്‍ അബ്ദുല്‍ കരീം, സെക്രട്ടറിയേറ്റ് അംഗം മുസ്തഫ കവായ്, ടൂര്‍ണ്ണമെന്റ് ടെക്‌നിക്കല്‍ കണ്‍വീനര്‍ ഷറഫുദ്ധീന്‍ പന്നിക്കോഡ് എന്നിവര്‍ സംസാരിച്ചു.

ഒക്ടോബര്‍ 27ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് രണ്ടു മാസം നീണ്ടുനില്‍ക്കും. വെള്ളിയാഴ്ച രണ്ടു കളികള്‍ വീതം നടക്കും. രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകള്‍ മാറ്റുരക്കും. ലീഗ് കം നോകൗട്ട് അടിസ്ഥാനത്തിലാണ് മത്സരം. ഗ്രൂപ്പ് എ യില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാട്, ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ, സുലൈ എഫ്‌സി, റെയിന്‍ബോ എഫ്‌സി എന്നിവരും ഗ്രൂപ്പ് ബിയില്‍ ഇസ്സ ഗ്രൂപ്പ് അസീസിയ, ബെഞ്ച് മാര്‍ക്ക് ടെക്‌നോളജി റോയല്‍ ഫോക്കസ് ലൈന്‍ എഫ്‌സി, റിയല്‍ കേരള എഫ്‌സി, ലാന്റെണ്‍ എഫ്‌സി എന്നിവരുമാണ് മത്സരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഫാസ്റ്റ് ഫുഡ് ചെയിന്‍ ‘കുടു’ ആണ് മുഖ്യ പ്രയോജകര്‍, റിയാദ് വില്ലാസ്, ഫ്യൂച്ചര്‍ എജ്യൂക്കേഷന്‍, വെസ്‌റ്റേണ്‍ യൂണിയന്‍ എന്നിവര്‍ സഹ പ്രയോജകരാണ്. കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ജവാദ് പരിയാട്ട് നന്ദിയും പറഞ്ഞു.

Leave a Reply