റിയാദ്: കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസിന് പുതിയ നേതൃത്വം. 2023-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. അലി ആലുവ (രക്ഷാധികാരി), ഷൈജു പച്ച (ചീഫ് കോര്‍ഡിനേറ്റര്‍), ഷഫീക്ക് പാറയില്‍ (പ്രസിഡന്റ), ഹരി കായംകുളം (ജന. സെക്രട്ടറി), അനസ് വള്ളികുന്നം (ട്രഷറര്‍), ഷാന്‍ പെരുമ്പാവൂര്‍, ഷമീര്‍ കലിങ്കല്‍ (വൈ. പ്രസിഡന്റ്), ഫൈസല്‍ കൊച്ചു, വരുണ്‍ കണ്ണൂര്‍ (ജോ. സെക്രട്ടറി), സോണി (ജോ. ട്രഷറര്‍), ജലീല്‍ കൊച്ചിന്‍, സാജിത് നൂറനാട് (ആര്‍ട്‌സ്), ഷാഫി നിലംബൂര്‍, നൗഷാദ് പള്ളത് (സ്‌പോര്‍ട്‌സ്), റിജോഷ് കടലുണ്ടി (പിആര്‍ഓ), അനില്‍കുമാര്‍ തംബുരു, ലുബൈബ് കൊടുവള്ളി (ഐ ടി), സുനില്‍ബാബു എടവണ്ണ, അന്‍വര്‍ സാദത്ത് ഇടുക്കി (മീഡിയ), സുല്‍ഫി, പ്രദീപ് (ചെണ്ട മേളം), അഷ്‌റഫ് (വടം വലി). ഡൊമിനിക് സാവിയോ, നവാസ് ഓപ്പീസ്, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ (ഉപദേശകസമിതി അംഗങ്ങള്‍).
മലാസിലെ അല്‍മാസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു. റിയാദ് ടാക്കീസിന്റെ പത്താമത് വാര്‍ഷിക ജനറല്‍ബോഡി യോഗം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷഫീഖ് പാറയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു, സിജോ മാവേലിക്കര വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
റിയാദിലെ സാമൂഹിക പ്രവര്‍ത്തകരായ മുജീബ് കായംകുളം, ബഷീര്‍ കാരോളം, സനു മാവേലിക്കര, കബീര്‍ പട്ടാമ്പി, സുലൈമാന്‍ വിഴിഞ്ഞം, ഹരീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷഫീഖ് പാറയില്‍ സ്വാഗതവും സിജോ മാവേലിക്കര നന്ദിയും പറഞ്ഞു അലി ആലുവ, സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ, ഷൈജു പച്ച എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
