Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

വാഴക്കാട് കാരുണ്യ ഭവന് ‘ഹൃദയപൂര്‍വ്വം കേളി’

റിയാദ്: വാഴക്കാട് വാലില്ലാപ്പുഴ കാരുണ്യഭവന്‍ ബധിര സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി കേളി കലാസാംസ്‌കാരിക വേദിയുടെ ഹൃദയപൂര്‍വ്വം കേളി പദ്ധതി. പ്രത്യേകം പരിഗണനയും പരിചരണവും ലഭിക്കേണ്ടവരെ ചേര്‍ത്തു നിര്‍ത്തി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരോടൊപ്പം ചേര്‍ന്ന് കേരളത്തിലുടനീളം ഒരു ലക്ഷം പൊതിച്ചോര്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘ഹൃദയപൂര്‍വംകേളി’.

കഴിഞ്ഞ മുപ്പത്തിഞ്ച് വര്‍ഷത്തിലേറെയായി ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് കാരുണ്യഭവന്‍ ബധിര വിദ്യാലയം. ശ്രവണ വൈകല്യമുള്ള കുട്ടികളുടെ പഠനം, പഠനോപകരണങ്ങള്‍, ഭക്ഷണം, യൂണിഫോം, താമസം എന്നീ എല്ലാ ചിലവുകളും സ്ഥാപനം തന്നെയാണ് വഹിക്കുന്നത്. നിലവില്‍ 90 വിദ്യാര്‍ത്ഥികളും അവരെ പരിചരിക്കാനായി 30 സ്റ്റാഫുകളും സ്ഥാപനത്തിന്റെ ഭാഗമാണ്. ഇവരുടെ 15 ദിവസത്തെ ഭക്ഷണം ഹൃദയപൂര്‍വ്വം കേളി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യും.

പദ്ധതിയുടെ വിതരണോദ്ഘാടനം സിപിഐഎം വാഴക്കാട് ലോക്കല്‍ സെക്രട്ടറി രാജഗോപാല്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉത്ഘാടന ചടങ്ങില്‍ അഡ്മിനിസ്‌ട്രേറ്റര്‍ അഷറഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മാനേജിങ് ട്രസ്റ്റി കുഞ്ഞാന്‍ പി മുഹമ്മദ്, കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന ഷൗക്കത്ത് നിലമ്പൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ടി കെ ഉബൈദുള്ള, പി കെ അഹമദ് കുട്ടി, പനക്കല്‍ കുഞ്ഞുമുഹമ്മദ്, കേളി അംഗങ്ങളായിരുന്ന ബാബുരാജ് കണ്ണത്തുംപാറ, രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി. കേളി കേന്ദ്ര കമ്മറ്റി അംഗമായിരുന്ന വാസുദേവന്‍ സ്വാഗതവും കേന്ദ്ര രക്ഷാധികാരി സമിതി അംഗമായിരുന്ന ഗോപിനാഥന്‍ വേങ്ങര നന്ദിയും പറഞ്ഞു

 

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top