റിയാദ്: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ ചരമ ദിനത്തില്‍ റഫി നൈറ്റ് ഒരുക്കി സൗദി റഫി ഫൗണ്ടേഷന്‍. ഗഗള്‍ഫ് മലയാളി ഫൗണ്ടേഷനുമായി സഹകരിച്ച് ജൂലൈ 28ന് റിയാദ് അല്‍ ശിഫ റിമാസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7ന് സംഗീത നിശ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. റഫിയുടെ പാട്ടുകള്‍ പാടി ശ്രദ്ധേയനായ മുഹമ്മദ് അസ്‌ലം, ഗായികമായാര സുമി അരവിന്ദ്, പ്രിയ ബൈജു എന്നിവരും സംഗീത നിശയില്‍ പങ്കെടുക്കും.
റഫി ഫൗറേഫി ഫൗണ്ടേന്‍ സൗദി ചെയര്‍മാനും ഗായകനുമായ കുഞ്ഞി മുഹമ്മദ്, ഗള്‍ഫ് മലയാളി ഫൗണ്ടേഷന്‍ ഗ്‌ളോബല്‍ ചെയര്‍മാന്‍ റാഫി പാങ്ങോട് എന്നിവരുടെ നേതൃത്വത്തില്‍ ഗംഗീതാസ്വാദകര്‍ ചേര്‍ന്ന് രൂപം നല്‍കിയ പ്രോഗ്രാം കമ്മറ്റിയുടെ നേതൃത്വത്തിലാണ് റാഫി നൈറ്റ് അരങ്ങേറുന്നത്. റാഫി പാടി അനശ്വരമാക്കിയ ഗാനങ്ങളാണ് മുഖ്യ ആകര്‍ഷണമെന്ന് പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ കുഞ്ഞി മുഹമ്മദ് പറഞ്ഞു.
1980 ജൂലൈ 30ന് മുംബൈയിലാണ് റഫി മരിച്ചത്. ഫാസ്റ്റ് ഗാനങ്ങള്‍, ദേശഭക്തി ഗാനങ്ങള്‍, ദുഃഖ ഗാനങ്ങള്‍, റൊമാന്റിക് ഗാനങ്ങള്‍, ഖവാലികള്‍, ഗസലുകള്‍, ഭജനുകള്‍, ശാസ്ത്രീയ ഗാനങ്ങള്‍ തുടങ്ങി ശബ്ദ വൈവിധ്യമാണ് റഫിയെ അനശ്വരനാക്കിയത്. ഇതിനുളള അംഗീകാരമായിരുന്നു അദ്ദേഹത്തിന് ലഭിച്ച ആറ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒരു ദേശീയ ചലച്ചിത്ര അവാര്‍ഡ് എന്നിവ. 1967ല്‍ ഇന്ത്യ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. 2001-ല്‍, ഹീറോ ഹോണ്ടയും സ്റ്റാര്‍ഡസ്റ്റ് മാസികയും ചേര്‍ന്ന് ‘ബെസ്റ്റ് സിംഗര്‍ ഓഫ് ദ മില്ലേനിയം’ മരണാനന്തര ബഹുമതി സമ്മാനിച്ചു റഫിയെ ആദരിച്ചു.
ആയിരത്തിലധികം ഹിന്ദി സിനിമകള്‍ക്കും നിരവധി ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. ഉറുദു, പഞ്ചാബി എന്നിവക്കു പുറമെ കൊങ്കണി, ആസാമീസ്, ഭോജ്പുരി, ഒഡിയ, ബംഗാളി, മറാഠി, സിന്ധി, കന്നഡ, ഗുജറാത്തി, തമിഴ്, തെലുങ്ക്, മഗാഹി, മൈഥിലി ഭാഷകളില്‍ ഏഴായിരത്തിലധികം ഗാനങ്ങളും ആലപിച്ചു. ഇംഗ്ലീഷ്, ഫാര്‍സി, അറബിക്, സിംഹള, മൗറീഷ്യന്‍ ക്രിയോള്‍, ഡച്ച് എന്നിവയുള്‍പ്പെടെ വിദേശ ഭാഷകളിലും റാഫിയുടെ സ്വര മാധുരി ലോകം ആസ്വദിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
