യാത്രക്കാരെ വട്ടംകറക്കി റിയാദ്-കോഴിക്കോട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

റിയാദ്: യാത്രക്കാരെ വട്ടം കറക്കി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. ഇന്ന് (ജൂലൈ 28) രാത്രയ 11.55ന് റിയാദ്-കോഴിക്കോട് ഐഎക്‌സ് 322 സമയം മാറ്റിയതായി ഇന്നലെ യാത്രക്കാരെ അറിയിച്ചിരുന്നു. ഐഎക്‌സ് 325 നാളെ പുലര്‍ച്ചെ 2.15ന് പുറപ്പെടുമെന്നാണ് ഇമെയില്‍ സന്ദേശം വഴി അറിയിച്ചത്. എന്നാല്‍ പ്രവര്‍ത്തന സൗകര്യം പരിഗണിച്ച് വിമാനം പുറപ്പെടുന്നത് മാറ്റുകയാണെന്ന് വീണ്ടും അറിയിപ്പ് ലഭിക്കുകയായിരുന്നു. പുതിയ അറിയിപ്പ് പ്രകാരം നാളെ പുലര്‍ച്ചെ 5.05ന് മാത്രമായിരിക്കും വിമാനം പുറപ്പെടുക.

ഇന്ന് 11.55ന് പുറപ്പെടുമെന്ന ധാരണയില്‍ റിയാദ് നഗരത്തിന് പുറത്തു നിന്ന് നിരവധി യാത്രക്കാരാണ് ഇതോടെ പെരുവഴിയിലായത്. ഇന്ന് വൈകുന്നേരം 6.30തിനാണ് പലര്‍ക്കും ഇമെയില്‍ സന്ദേശം ലഭിച്ചത്. സന്ദേശം ലഭിക്കാത്തവര്‍ എയര്‍പോര്‍ട്ടില്‍ പുലര്‍ച്ചെ പുറപ്പെടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.

Leave a Reply