റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ അല്‍ഗുവയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഗുവയ്യ സിറ്റിയിലെ വിശ്രമകേന്ദ്രത്തില്‍ നടന്ന ഇഫ്താറില്‍ പ്രദേശത്തെ പ്രവാസികളായ വിവിധ രാജ്യക്കാരും സ്വദേശികളും പങ്കെടുത്തു.
ഇതിനു പുറമെ മുസാഹ്മിയ, റുവൈദ, അല്‍ ഗുവയ്യ എന്നീ യൂണിറ്റുകളില്‍ നിന്നുള്ള കേളീ അംഗങ്ങളും നിരവധി കുടുംബങ്ങളും സന്നിഹിതരായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു.
നെല്‍സണ്‍ ചെയര്‍മാനായും, സുരേഷ് കുമാര്‍ കണ്‍വീനറും ശ്യാം ട്രഷററുമായി വിപുലമായ സംഘാടക സമിതിയാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. പബ്ലിസിറ്റി കണ്‍വീനറായി ലാല്‍, ഭക്ഷണ കമ്മറ്റി കണ്‍വീനറായി ബാബു എന്നിവര്‍ പ്രവര്‍ത്തിച്ചു.
ഏരിയ ആക്ടിംഗ് സെക്രട്ടറി ജെറി തോമസ്, എരിയ പ്രസിഡന്റ് നടരാജന്‍, ഏരിയ കമ്മറ്റി അംഗം ഗോപി, റുവൈദ യൂണിറ്റ് സെക്രട്ടറി നാസര്‍, അല്‍ഗുവയ്യ യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കര്‍, യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എന്നിവരും ഇഫ്താറിന് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.