തുഗ്ബ: നവയുഗം സാംസ്‌ക്കാരിക വേദി തുഗ്ബ മേഖല കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മത, ജാതി, വ്യത്യാസങ്ങളില്ലാതെ പ്രവാസ ലോകത്തെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സംഗമത്തിന് ഇഫ്താര്‍ വേദിയായി.
തുഗ്ബ ബഗ്ലഫ് സനയ്യ അബു ഹൈദം ഷീഷ ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. നവയുഗം കേന്ദ്രനേതാക്കളായ ഷിബുകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍, നിസ്സാം കൊല്ലം, തമ്പാന്‍ നടരാജന്‍, അരുണ്‍ ചാത്തന്നൂര്‍, ശരണ്യ ഷിബു, മീനു അരുണ്‍, സന്തോഷ് ചങ്ങോലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടികള്‍ക്ക് നവയുഗം നേതാക്കളായ പ്രിജി കൊല്ലം, ദാസന്‍ രാഘവന്‍, നിയാസ് ബിനു, ഉണ്ണി, പോള്‍സണ്‍, സ്റ്റീഫന്‍, സിറാജ്, സിജില്‍, രഞ്ചിത്, പ്രിന്‍സ്, രാജന്‍, ആതിര ദിലീപ്, സുറുമി നസീം, സന്തോഷ് നന്ദനം, പ്രതീഷ്, ഷന്‍മുഖന്‍, നിസാര്‍ കൊല്ലം, സാബു, മുഹമ്മദ് നൈനാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.