അടിതെറ്റാതിരിക്കാന്‍ സാമ്പത്തിക അച്ചടക്കം അനിവാര്യം

റിയാദ്: സാമ്പത്തിക അച്ചടക്കം പാലിക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് ഷംസീര്‍. ക്രെഡിറ്റ് കാര്‍ഡുകളുടെ അമിത ഉപയോഗം പ്രവാസികളെ കടക്കെണിയിലേക്ക് നയിക്കും. ആസൂത്രണം ഇല്ലാതെ ചെലവഴിക്കുന്നതും കടം വാങ്ങുന്നതുമാണ് പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് പഴ്‌സണല്‍ ഫിനാന്‍സ് ഡിസിപ്ലിന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിഗത ധനകാര്യം, സാമ്പത്തിക അച്ചടക്കം, ആസൂത്രണം, പരിജ്ഞാനം, സമ്പാദ്യ ശീലം, നിക്ഷേപം, റിട്ടയര്‍മെന്റ് ആസൂത്രണം എന്നീ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്തു. പരിപാടിയില്‍ കെഇഎഫ് പ്രസിഡന്റ് എഞ്ചി. ഹസീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

തൊഴില്‍ അന്വേഷകര്‍ക്ക് പ്രൊഫഷനല്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയും അതുവഴി കഴിവുകളെ പരിപോഷിപ്പിക്കാന്‍ കഴിയുന്നതും സംബന്ധിച്ച് എഞ്ചി. ഹംദാന്‍ വിശദീകരിച്ചു. പ്രൊഫൈല്‍ ബ്രാന്‍ഡ് ചെയ്യാനും അതുവഴി പ്രൊഫഷണല്‍ നെറ്റ്‌വര്‍ക് വിപുലീകരിച്ച് ജോലി സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എഞ്ചി. അമ്മാര്‍ മലയില്‍ നന്ദി പറഞ്ഞു.

Leave a Reply