
അബഹ: അസീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നാമത് ഖമിസ് പ്രീമിയര്‍ ലീഗ് (കെപിഎല്‍ സീസണ്‍-3) അല്‍ഹദഫ് സ്‌റ്റേഡിയത്തില്‍ സമാപിച്ചു. 12 ടീമുകളിലായി 156 കളിക്കാര്‍ മത്സരത്തില്‍ മാറ്റുരച്ചു. ഡ്രാക്കാരി ടീം ജേതാക്കളായി. കിംഗ്‌സ് ഇലവന്‍ റണ്ണേഴ്‌സ്അപ് ആയി. വിജയികള്‍ക്ക് ഖമിസ് ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി സാഅദ് അഹമ്മദ് അല്‍ ഷഹ്‌റാനി ഉപഹാരം സമ്മാനിച്ചു.

അസീര്‍ ഗവര്‍ണറേറ്റിന്റെ അനുമതിയോടെയായിരുന്നു മത്സരം. 20 ബസ്സുകള്‍, സെക്യൂരിറ്റി ഫോഴ്‌സ്, റെഡ് ക്രെസന്റ് സേവനവും ലഭ്യമാക്കി. ഗവര്‍ണറേറ്റ് ഇന്ത്യന്‍ സമൂഹത്തോട് കാണിച്ച സഹാനുഭൂതിയ്ക്കു എന്നും കടപ്പെട്ടവരായിരിക്കുമെന്ന് കെപിഎല്‍ ചെയര്‍മാന്‍ അഷ്‌റഫ് കുറ്റിച്ചല്‍ പറഞ്ഞു.

ഒന്നാം സ്ഥാനം നേടിയ ഡ്രാക്കാരി ടീമിന് ലാന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്‌പോണ്‍സര്‍ ചെയ്ത 6300 റിയാലും ട്രോഫിയും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ കിംഗ്‌സ് ഇലവന് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്ത 4300 റിയാല്‍ ക്യാഷ് െ്രെപസും ട്രോഫിയും സമ്മാനിച്ചു.

പരിപാടികള്‍ക്ക് കെപിഎല്‍ പ്രസിഡന്റ് പ്യാരി തോപ്പില്‍, ജനറല്‍ സെക്രട്ടറി ഷബീര്‍, പ്രമോജ് ചടയമംഗലം, ട്രഷറര്‍ മുഹമ്മദ് താരിഷ്, സോജന്‍, ലുക്മാന്‍, സാദിഖ്, അലി, ജിതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.





