Sauditimesonline

a-2
മദീനയില്‍ ഉംറ ബസ് അപകടം; മരിച്ചത് തെലുങ്കാനയില്‍ നിന്നുളള 45 തീര്‍ഥാടകര്‍

യുഡിഎഫ് ഭരണം വരും; ആത്മാഭിമാനം ഉണ്ടെങ്കില്‍ സിപിഐ ‘ലെഫ്റ്റ്’ അടിക്കും

റിയാദ്: അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നു മാത്രമല്ല പ്രതിപക്ഷ നേതാവ് ഉണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ റഷീദ്. സിപിഐ വെളിയം ഭാര്‍ഗവനും സികെ ചന്ദ്രപ്പനും നയിച്ച പാര്‍ട്ടിയല്ലാതായി മാറി. പിണറായി ഫാന്‍സ് അസോസിയേഷന്റെ ബി ടീം മാത്രമാണ് സിപിഐ. സിപിഐഎംന് മാര്‍ക്‌സിസ്റ്റ് മൂല്യങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. പ്രത്യശാസ്ത്രത്തോട് അല്പമെങ്കിലും നീതിപുലര്‍ത്തുന്നത് സിപിഐ മാത്രമാണ്. അതുമാത്രമാണ് പ്രതീക്ഷയുടെ തുരുത്തായി അവശേഷിക്കുന്നത്. അന്തസ്സും ആത്മാഭിമാനവും അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കിലും ബിനോയ് വിശ്വം എല്‍ഡിഎഫില്‍ നിന്ന് ‘ലെഫ്റ്റ്’ അടിക്കണം. റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ സേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. കോടികള്‍ ചെലവഴിച്ച് പിആര്‍ നടത്തിയതുകൊണ്ടു സാധാരണക്കാരന് നീതിയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താന്‍ പിണറായി സര്‍ക്കാരിന് കഴിയുന്നില്ല. താഴെ തട്ടിലുളള ജനങ്ങള്‍ ഇതു തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് ആവശ്യമായ മിനിമം അംഗങ്ങള്‍ പോലും ഇടതു പക്ഷത്തുനിന്നു നിയമസഭ കാണില്ല. ധര്‍മ്മടം ഉള്‍പ്പെടെ 140 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top