
ദമ്മാം: മതപഠനവും പ്രബോധനവും ഭരണഘടനാപരമായി പൗരന്റെ അവകാശമാണെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അത് നിര്‍വ്വഹിക്കുവാന്‍ ഇന്ത്യയിലെ മുഴുവന്‍ മതങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ദമ്മാം ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുസ്വര സമൂഹത്തിലെ പ്രബോധന രീതികള്‍ കാലികവും ആധികാരികവും സര്‍വ്വോപരി പ്രമാണബദ്ധവുമായിരിക്കണം. നിരവധി പണ്ഡിത പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് കേരളം. എന്നാല്‍ സ്വാതന്ത്രാനന്തരം കേരളത്തിലെ മതവിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും ബിരുദ സമ്പാദനത്തിനും ദൂരെ ഉത്തരേന്ത്യയെ ആശ്രയിക്കേണ്ട പരിമിതികളുണ്ടായിരുന്നു. ഈ സാഹചര്യത്തത്തിലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പിറവിയും പുരോഗതിയും പൂര്‍വ്വസൂരികള്‍ ഏറ്റെടുത്തത്.

പിന്നീട് ആത്മീയ രംഗത്ത് മാത്രമല്ല ഭൗതിക വിദ്യാഭ്യാസ രംഗത്തും സമൂഹത്തെ സമുദ്ധരിക്കാന്‍ ജാമിഅക്ക് സൗഭാഗ്യമുണ്ടായി. അതുകൊണ്ടാണ് ഫൈസാബാദിന് ഇത്രമേല്‍ സ്വീകാര്യത ലഭിച്ചതെന്നും അതിനെ പിന്തുണക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും സാദിഖലി തങ്ങള്‍ ആഹ്വാനം ചെയ്തു.
റോസ് ഗാര്‍ഡനില്‍ നടന്ന സംഗമത്തില്‍ ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. കിഴക്കന്‍ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ്കുട്ടി കോഡൂര്‍ ഉദ്ഘടനം ചെയ്തു. നാഷണല്‍ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള, സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍, സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, സിദ്ധീഖ് പാണ്ടികശാല,റഹ്മാന്‍ കാരയാട്, ടിപി മുഹമ്മദ്, ഖാദര്‍ മാസ്റ്റര്‍, ഇഖ്ബാല്‍ ആനമങ്ങാട്, അബ്ദു റഹ്മാന്‍ പൂനൂര്‍, മാഹിന്‍ വിഴിഞ്ഞം തുടങ്ങിയവര്‍ സംബന്ധിച്ചു. ജാമിയ ദമ്മാം ചാപ്റ്റര്‍ ജന സെക്രട്ടറി കെപി ഹുസൈന്‍ വേങ്ങര സ്വാഗതവും മുജീബ് കുളത്തൂര്‍ നന്ദിയുംപറഞ്ഞു.





