
റിയാദ്: സിപിഐഎം പ്രഥമ സംസ്ഥാന സെക്രട്ടറി സിഎച്ച് കണാരന്റെ 53-ാം ഓര്‍മ്മദിനം കേളി കലാസാംസ്‌കാരിക വേദി ആചരിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു.

കേരളം സര്‍വ്വ മേഖലയിലും കൈവരിച്ച പുരോഗതിയില്‍ ഇടത് സര്‍ക്കാരുകളുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പങ്ക് അവിസ്മരണീയമാണ്. കേരളത്തിന്റെ ഗതിതന്നെ മാറ്റിയ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതില്‍ സിഎച്ച് കണാരന്‍ നല്‍കിയ സംഭാവനകള്‍ താഴെക്കിടയിലെ ജനസമൂഹത്തിന്റെ ഇടയില്‍ നിന്നും ലഭിച്ച അനുഭവത്തിന്റെ ബാക്കി പത്രമാണ്. ലോക ശ്രദ്ധ ആകര്‍ഷിക്കുംവിധം നവംബര്‍ ഒന്നിന് നടക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കാന്‍ ഇടത് സര്‍ക്കാരുകളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നും അനുസ്മരണത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യില്‍ അനുസ്മരണ സന്ദേശം അവതരിപ്പിച്ചു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, മര്‍ഖബ് യൂണിറ്റ് അംഗം അനസ് എന്നിവര്‍ സഖാവിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍ സ്വാഗതവും, സെബിന്‍ ഇക്ബാല്‍ നന്ദിയും പറഞ്ഞു.





