
റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ സ്‌കോളര്‍ഷിപ്പ് പദ്ധതി-2025 വിതരണോദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു നിര്‍വ്വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി സ്‌കോളര്‍ഷിപ് തുക കൈമാറി. ആലപ്പുഴ ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലുളള 18 ബ്ലോക്കുകളില്‍ നിന്നു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതാണ് പദ്ധതി. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കമറുദ്ദീന്‍ താമരക്കുളം അധ്യക്ഷത വഹിച്ചു.

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, നാഷണല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി ഷാജി സോനാ, ജില്ലാ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് ഷബീര്‍ വരിക്കപള്ളി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സജീവ് വള്ളികുന്നം, എറണാകുളം ഡിസിസി മെമ്പര്‍ അനൂപ് കാസിം എന്നിവര്‍ സന്നിഹിതരായിരുന്നു. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ സ്‌നേഹആദരം പഴകുളം മധുവിന് സമ്മാനിച്ചു.

ജോമോന്‍ഓണംമ്പള്ളില്‍, അനീഷ് ഖാന്‍, സന്തോഷ് വിളയില്‍,സൈഫ് കായംകുളം, ഹാഷിം ചെയാംവെളി, അനീസ് കുലക്കട,ആഘോഷ്ശശി, സലിംകൊച്ചുണ്ണി,ഷൈജു നമ്പലശേരില്‍,ബിജു വെണ്മണി, ഷിബു ഉസ്മാന്‍, ജയിംസ് മാങ്കംകുഴി, ഇസ്ഹാഖ് ലൗഷോര്‍, കാശിഫുദ്ധീന്‍, ഷെമീര്‍ ചെങ്ങന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ കമ്മിറ്റി ജോയിന്‍ ട്രഷറര്‍ അനീസ് കാര്‍ത്തികപ്പള്ളി നന്ദി പറഞ്ഞു.





