Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

ഓണം മതേതരത്വത്തിന്റെ ആഘോഷം: പഴകുളം മധു

റിയാദ്: സ്‌നേഹവും സൗഹൃദവും പങ്കുവെച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ‘റിംഫ് ഓണം’ എന്ന പേരിലൊരുക്കിയ പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ പഴകുളം മധു സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

മലയാളികള്‍ എവിടെ പോയാലും ഒപ്പം കൊണ്ടുനടക്കുന്ന വികാരമാണ് ഓണം. പ്രവാസികളുടെ ആഘോഷങ്ങളില്‍ സ്‌നേഹവും സൗഹൃദവും സമഭാവനയും പ്രകടമാണ് അതുകൊണ്ടാണ് ചിങ്ങം കഴിഞ്ഞ് കൃസ്തുമസ് എത്തിയാലും പ്രവാസ ലോകത്ത് മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ച ഓണം ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഷംനാദ് കരുനഗാപള്ളി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സിറ്റി ഫഌവര്‍ എംഡി ടിഎം അഹമദ് കോയ, നെസ്‌റ്റോ അല്‍ വഫ ഡയറക്ടര്‍ അബ്ദുല്‍ നാസര്‍, ടിഎസ്ടി മെറ്റല്‍ എംഡി മധുസുധനന്‍, എന്‍ ആര്‍കെ വൈസ് ചെയര്‍മാന്‍ ക്ലീറ്റസ്, ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, റിംഫ് രക്ഷാധികാരി വി ജെ നസുദ്ദീന്‍, ഷകീബ് കൊളക്കാടന്‍, ഷിബു ഉസ്മാന്‍, അഡ്വ. എല്‍കെ അജിത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ചടങ്ങില്‍ മീഡിയ ഫോറം മുന്‍ ഭാരവാഹികളെ ആദരിച്ചു. വി ജെ നസ്‌റുദ്ദീന്‍, ഷംനാദ് കരുനാഗപ്പള്ളി, കെ എം കനകലാല്‍, ജലീല്‍ ആലപ്പുഴ എന്നിവര്‍ക്കുള്ള പ്രശംസാ ഫലകം ഡോ. അബ്ദുല്‍ അസീസ്, പുഷ്പരാജ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഓഐസിസി പ്രസിഡണ്ട് സലിം കളക്കര എന്നിവര്‍ സമ്മാനിച്ചു. സാമുഹ്യ പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട്, കൊക്കകോള മാനേജര്‍ വേണുഗോപാല്‍, മജീദ് ചിങ്ങോലി, നവാസ് റഷീദ്, കേളി പ്രസിഡണ്ട് സെബിന്‍ ഇഖ്ബാല്‍, ഇബ്രാഹിം സുബുഹാന്‍, സുധീര്‍ കുമ്മിള്‍, എം സാലി, ഡോ.കെ ആര്‍ ജയചന്ദ്രന്‍, റഷീദ് ഖാസ്മി, സുജിത് സോന ഗോള്‍ഡ്, ഷഹനാസ് അബ്ദുല്‍ ജലീല്‍, മൈമൂന അബ്ബാസ്, സബീന എം സാലി, സുഷമ ഷാന്‍, റൈയ്ഷാ മധുസുധനന്‍, നിഖില സമീര്‍ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു. ജനറല്‍സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു

ബിന്ദു സാബുവിന്റെ നേത്രുത്വത്തില്‍ നവ്യാ നൃത്ത വിദ്യാലയം അവതരിപ്പിച്ച തിരുവാതിര, സെമി ക്ലാസ്സിക് നൃത്തം, സാന്‍ടുലിന്‍ ലിന്‍സു സന്തോഷ് അവതരിപ്പിച്ച ഗിറ്റാര്‍ ഫൂഷ്യന്‍ പെര്‍ഫോര്‍മന്‍സ്, ഷിജു കോട്ടുങ്ങള്‍, അല്‍താഫ് കാലിക്കറ്റ്, ലെനറ്റ് സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നു എന്നിവ അരങ്ങേറി. ലിന്‍സു സന്തോഷ് അവതാരിക ആയിരുന്നു. പരിപാടികള്‍ക്ക് ഷമീര്‍ ബാബു, അഫ്താബ് റഹ്മാന്‍, നാദിര്‍ഷാ റഹ്മാന്‍, സുലൈമാന്‍ ഊരകം, നൗഫല്‍ പാലക്കാടന്‍, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top