
ദമാം: സൗദിയില്‍ ആദ്യമായി മലയാളം ലിറ്റററി ഫെസ്റ്റ് ഒരുക്കുന്നു. സൗദി മലയാളി സമാജം ഒക്‌ടോബര്‍ 30, 31 തിയ്യതികളില്‍ ദമാമില്‍ നടക്കും. മലയാള സാഹിത്യകാരന്‍ ഡോ. പോള്‍ സക്കറിയ, തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, സാഹിത്യകാരന്‍മാരായ റഹ്മാന്‍ കിടങ്ങയം, അഖില്‍ പി ധര്‍മജന്‍, ആര്‍. രാജശ്രീ, ഷെമി, സജി മാര്‍ക്കോസ്, ജലീലിയോ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

ജി.സി.സിയില്‍നിന്നുള്ള മുസാഫിര്‍, ജോസഫ് അതിരുങ്കല്‍, സബീന എം സാലി, പി.എ.എം ഹാരിസ്, മന്‍സൂര്‍ പള്ളൂര്‍, സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂല്‍, സോഫിയ ഷാജഹാന്‍, വഹീദ് സമാന്‍, അരുവി മോങ്ങം, നിഖില സമീര്‍, സുബൈദ കോമ്പില്‍, സിമി സീതി, ഖമര്‍ ബാനു, ജേക്കബ് ഉതുപ്, ഷനീബ് അബൂബക്കര്‍, മുഷാല്‍ തഞ്ചേരി, അഡ്വ. ആര്‍ ഷഹിന, ലതിക അങ്ങേപാട്ട്, ഷബ്‌ന നജീബ്, സെയ്ദ് ഹമദാനി, ജയ് എന്‍.കെ, മാത്തുക്കുട്ടി പള്ളിപ്പാട്, സമദ് റഹ്മാന്‍ കുടലൂര്‍, ആതിര കൃഷ്ണന്‍ തുടങ്ങി നല്‍പ്പതിലധികം എഴുത്തുകാരും സാഹിത്യപ്രവര്‍ത്തകരും പങ്കെടുക്കും.
‘നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങള്‍’ എന്ന പ്രമേയത്തിലാണ് ഫെസ്റ്റ്.

പത്തുവര്‍ഷമായി സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൗദി മലയാളി സമാജം ദമ്മാം ചാപ്റ്ററാണ് സംഘാടകര്‍. മലയാള സാഹിത്യത്തിന് ഏറെ ആരാധകരുള്ള, ലക്ഷകണക്കിന് മലയാളികള്‍ വസിക്കുന്ന സൗദിയില്‍ ഇത്തരത്തില്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് അഭിമാനകരമാണെന്ന് സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ പറഞ്ഞു.
സാഹിത്യ സംവാദങ്ങള്‍, ശില്‍പ്പശാലകള്‍, ചിത്രപ്രദര്‍ശനം, പുസ്തകപ്രകാശനം, തനതു നാടന്‍ കലാ പ്രകടനങ്ങള്‍, കവിയരങ്ങ് എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. സൗദി അറേബ്യയുടെ സാഹിത്യ ഭൂപടത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു നാഴികകല്ലായി മാറുന്ന വിധത്തില്‍ ഏറ്റവും ചിട്ടയോടെയും, ജനപങ്കാളിത്തതോടെയുമാവും സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു, ഓര്‍ഗ: സെക്രട്ടറി ഷനീബ് അബൂബക്കര്‍ ട്രഷറര്‍ ഫെബിന സമാന്‍ എന്നിവര്‍അറിയിച്ചു.





