
റിയാദ്: റൂമിലെ എസി അറ്റകുറ്റപണികള്‍ക്കായി ഇറക്കുന്നതിനിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് അബോധാവസ്ഥയില്‍ വീണ് ചികികിത്സയിലായിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരന്‍ (65) മരിച്ചു. അബോധാവസ്ഥയില്‍ ആംബുലന്‍സ് സഹായം തേടിയില്ല. വിവരങ്ങളില്‍ പൊരുത്തകേടും. സംശം തോന്നയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. മുറിയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു. മുറി പരിശോധന കഴിഞ്ഞ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചെങ്കിലും അന്വേഷണം തുടര്‍ന്നു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകി.

ഒരു മാസം ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം ചികിത്സ ആവശ്യമായതിനാല്‍ ഷാക്കിറ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെയായിരുന്നു മരണം. നാട്ടിലെത്തിച്ച മൃതദേഹം ബാലാതുരുത്തിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

കേസ് നിലനിന്ന സാഹചര്യത്തില്‍ മരണ ശേഷം നിയമ നടപടികള്‍ വൈകാന്‍ കാരണമായെന്ന് കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം അറിയിച്ചു. അപകടത്തെ കുറിച്ച് ആശുപത്രിയില്‍ നല്‍കിയ മൊഴിയായി എസി ശരീരത്തില്‍ വീണെന്നതിയാരുന്നു. അപകടത്തെ കുറിച്ച് നല്‍കുന്ന മൊഴി സംശയമരഹിതമായിരിക്കണണ അല്ലെങ്കില്‍ പോലീസ് കേസും മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുകയും ചെയ്യും. പരമാവുധി ആംബുലന്‍സില്‍ തന്നെ അപകടത്തില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും കേളി ജീവകാരുണ്യ വിഭാഗം അറിയിച്ചു.





