
റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ ‘നമ്മളോത്സവം 2025’ സാംസ്‌കാരിക പരിപാടി ഒരുക്കുന്നു. ഒക്ടോബര്‍ 31ന് അല്‍ യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലാണ് പരിപാടി. നമ്മളോത്സവത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം യൂനസ് പടുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

മൂവായിരത്തിലധികം വേദികള്‍ പിന്നിട്ട ഹാസ്യ കലാകാരന്‍ നസീബ് കലാഭവന്‍ അവതരിപ്പിക്കുന്ന മാജിക്കല്‍ ഫിഗര്‍ ഷോ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. റിയാദിലെ പ്രമുഖ കലാകാരന്മാരെ ഉള്‍പ്പെടുത്തി മ്യൂസിക്കല്‍ നൈറ്റ്, ഡാന്‍സ്, ഒപ്പന എന്നിവയും അരങ്ങേറും.

ആരിഫ് വൈശ്യംവീട്ടില്‍ (ചെയര്‍മാന്‍), ഇ കെ ഇജാസ്, ഖയ്യും അബ്ദുള്ള (വൈസ് ചെയര്‍മാന്‍), കബീര്‍ വൈലത്തൂര്‍, ഫാറൂഖ് പൊക്കുളങ്ങര, ഷഹീര്‍ ബാബു, സിറാജുദ്ധീന്‍ ഓവുങ്ങല്‍, സലിം പി വി, മുഹമ്മദ് യൂനസ് ടി കെ, ഷാഹിദ് അറക്കല്‍, ഷെഫീഖ് അലി, മുഹമ്മദ് ഇഖ്ബാല്‍, സയ്യിദ് ഷാഹിദ് (കണ്‍വീനര്‍മാര്‍), അലി പൂത്താട്ടില്‍, ഫിറോസ് കോളനിപ്പടി, ഉണ്ണിമോന്‍ പെരുമ്പിലായി, സലിം അകലാട്, ഫായിസ് ബീരാന്‍, അന്‍വര്‍ ഖാലിദ്, സലിം പെരുമ്പിള്ളി, നൗഫല്‍ തങ്ങള്‍, ശറഫുദ്ധീന്‍ ചാവക്കാട്, പ്രകാശന്‍ ഇ ആര്‍, സിദ്ദീഖ് വി എ, ഫായിസ് ഉസ്മാന്‍, സാലിഹ് മുഹമ്മദ്, അബ്ബാസ് കൈതമുക്ക്, ജഹാംഗീര്‍, റഹ്മാന്‍ തിരുവത്ര, ഷഹബാസ് പാലയൂര്‍ (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഷാജഹാന്‍ മുഹമ്മദുണ്ണി കമ്മിറ്റി അംഗംങ്ങളെ പ്രഖ്യാപിച്ചു. ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു. നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്റര്‍ അംഗങ്ങളാകാന്‍ താല്പര്യമുള്ള ചാവക്കാട് താലൂക്കില്‍ നിന്നുള്ളവര്‍: 0506635447,0505892691 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.





