
ദമ്മാം: ദമ്മാം: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ യൂത്ത് കോണ്‍ഗ്രസ്സ് സംസഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി.പി അബ്ദുല്‍ റഷീദിന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഐസിസി നേതാക്കള്‍ ഊഷ്മളമായ വരവേല്പ് നല്‍കി. ഓഐസിസി ഈസ്‌റ്റേണ്‍ പ്രോവിന്‍സ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് സൗദിയിലെത്തിയത്.

കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷ പരിപാടി ‘ത്രിവര്‍ണ്ണം-2025’ന്റെ മുഖ്യാതിഥി പങ്കെടുക്കും. ഒക്ടോബര്‍ 24ന് ദമ്മാം അല്‍ വഫ ആഡിറ്റോറിയത്തിലാണ് പരിപാടി. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ നണിയൂര്‍ നമ്പറം എന്നിവര്‍ പൊന്നാട അണിഞ്ഞ് സ്വീകരിച്ചു.

ഒഐസിസി ഈസ്‌റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് പികെ അബ്ദുല്‍ കരീം, പ്രോവിന്‍സ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുരേന്ദ്രന്‍ പയ്യന്നൂര്‍, കണ്ണൂര്‍ ജില്ലാ കമ്മിറ്റി ട്രഷറര്‍ സിദ്ധീഖ് കെ.പി, ഭാരവാഹികളായ അഷ്‌റഫ് കോറലായ്, നിഷാദ്, ഷുഹൈബ് , നൗഷാദ് നടാലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു





