
റിയാദ്: കാല്‍പ്പന്തുത്സവത്തിന് തിരികൊളുത്തി കോഴിക്കോട് സിറ്റി തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി. മുപ്പത്തിഒന്നാമത് ‘സംഗമം സോക്കര്‍-2025’ ഉദ്ഘാടനം ദിറാബ് ദുരത് മലാബ് സ്‌റ്റേഡിയത്തില്‍ കലാ സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി.

ടൂര്‍ണമെന്റിലെ ടീമുകളും സംഗമം കുരുന്നുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്‌റ്റോടെ ആരംഭിച്ചു. മുഹാഫിസ് ഫിറോസ് ഖിറാഅത്ത് നിര്‍വ്വഹിച്ചു. അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് എം ഡി വിപി മുഷ്താഖ് മുഹമ്മദ് അലി ഉദ്ഘടന ചെയ്തു. പ്രസിഡന്റ് പി എം മുഹമ്മദ് ഷാഹിന്‍ അധ്യക്ഷത വഹിച്ചു. മസാല ഹൗസ് കഌഡ് കിച്ചണ്‍ എം ഡി അബ്ദുല്‍ റസാഖ്, സിറ്റി ഫഌവര്‍ ഡയറക്ടര്‍ മുഹ്‌സിന്‍ അഹമ്മദ് എന്നിവര്‍ വിശിഷ് ടാതിഥികളായിരുന്നു.

ക്ലൗഡ്‌ബെറി ഡെന്റല്‍ ഇന്റര്‍നാഷണല്‍ ബൈ എ ജി സി പ്രതിനിധി ജംഷാദ്, ലുഹ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ മുസ്‌ലിയാരകം, കെ എം ഇല്യാസ്, എസ് എം മുഹമ്മദ് യൂനുസ് അലി, കെ പി ഹാരിസ്, മുഹമ്മദ് ഹാരിസ് മുസ്‌ലിയാരകം, സി കെ അജ്മല്‍, അനീസ് റഹ്മാന്‍, നൗഫല്‍ മുല്ലവീട്ടില്‍, കെ എം സാജിദ്, താജിക്, കോയ, പി സലിം സ്റ്റാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സംഗമം സോക്കര്‍ റോളിങ്ങ് ട്രോഫി കൈമാറല്‍ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഡാനിഷ് ബഷീറിന്റെ നേതൃത്വത്തില്‍ നടന്നു. മുന്‍ വര്‍ഷത്തെ ജേതാക്കളായ പാര്‍ട്ടി ഓഫീസ് എഫ് സി ടീം ഓണര്‍മാരായ ഷഹല്‍ അമീന്‍, മഷെര്‍ അലി, ഷാഹിദ് അബ്ദുസലാം എന്നിവര്‍ ചേര്‍ന്നു ട്രോഫി കൈമാറി. മാര്‍ച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനു ടീം എല്‍ ഫിയാഗോ എഫ് സി പുരസ്‌കാരം നേടി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എസ് വി ഹനാന്‍ ബിന്‍ ഫൈസല്‍ സ്വാഗതവും ട്രഷറര്‍ ഒ കെ ഫാരിസ് നന്ദിയും പറഞ്ഞു. ഫൈനല്‍ മത്സരം നവംബര്‍ 7ന് അരങ്ങേറും.






