Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജിയ്ക്ക് മാനവ സേവാ പുരസ്‌കാരം

ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, പികെ മമ്മൂട്ടി, അഷ്‌റഫ് കയ്യാലകത്ത്

റിയാദ്: കെഎംസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റി തസ്‌വീദ് ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു. സാമൂഹിക, ജീവകാരുണ്യ രംഗത്ത് നിശബ്ദ സേവനം അനുഷ്ടിക്കുന്ന അബൂബക്കര്‍ ഹാജി ബ്ലാത്തൂരിന് ഇ അഹമ്മദ് സാഹിബ് സ്മാരക മാനവസേവ അവാര്‍ഡ് സമ്മാനിക്കും. നാലു പതിറ്റാണ്ടിലേറെയായി റിയാദ് കേന്ദ്രമാക്കി ഏസി സ്‌പെയര്‍പാട്‌സ് വിപണന രംഗത്തെ പ്രമുഖനാണ് ബ്‌ളാത്തൂര്‍ അബൂബക്കര്‍ ഹാജി.

ഒമാനിലും സൗദിയിലും ബിസിനസ് ശൃംഖലയുളള മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് എംഡി പികെ മമ്മൂട്ടി, അദ്‌നാന്‍ ഗ്രൂപ്പ് എംഡി സുബൈര്‍ അബൂബക്കര്‍, എഎസ്‌ക്യൂ ഫുഡ് ആന്റ് ബിവറേജസ് എംഡി ഇംതിയാസ് ഉള്ളാള്‍, യു പി സി സാരഥി അഷ്‌റഫ് കയ്യാലകത്ത്, സെല്ല ഹൈപ്പര്‍മാര്‍ക്കറ്റ് എം ഡി റിയാദ് കാര്യത്ത് എന്നിവര്‍ക്ക് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്യും.

റിയാദ് കാര്യത്ത്, ഇംതിയാസ് ഉളളാള്‍, സുബൈര്‍ അബൂബക്കര്‍

ആള്‍ ഇന്ത്യാ കെഎംസിസി ജന. സെക്രട്ടറി എംകെ നൗഷാദിന് വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡും സമ്മാനിക്കും. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top